ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച് ആശുപത്രിയിലായ രണ്ട് സ്ത്രീകള്‍ മരിച്ചു
കോയമ്പത്തൂര്‍: ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ രണ്ടു സ്ത്രീകള്‍ മരിച്ചു. ലോകനായകി, സാവിത്രി എന്നിവരാണ് മരിച്ചത്.
സേവലമുത്തു മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്നു കഴിച്ച പ്രസാദത്തില്‍ നിന്നാണ് വിഷബാധയുണ്ടായത്. ഇന്നലെയായിരുന്നു സംഭവം. രണ്ട് കുട്ടികളടക്കം മുപ്പതു ഭക്തരെ ഇന്നലെ കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവര്‍ മരുന്നുകളോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രസാദം കഴിച്ചതിനുശേഷം വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി ഭക്തരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. പഴക്കംചെന്ന നെയ്യും എണ്ണയും ഉപയോഗിച്ചു ഭക്ഷണം പാകം ചെയ്തതിനാലാവാം ഭക്ഷ്യവിഷബാധയേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."