ഇടതുസര്‍ക്കാര്‍ മദ്യനയം പിന്‍വലിക്കണം: കെ.എം.വൈ.എഫ്
കായംകുളം: സുപ്രിംകോടതി വിധിയുടെ മറവില്‍ നാടാകെ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കി മദ്യ വില്പന വ്യാപകമാക്കാനുള്ള മദ്യനയം സാമൂഹ്യ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് കേരളാ മുസ്ലിം യുവജന ഫെഡറേഷന് കാര്‍ത്തികപ്പള്ളി താലൂക്ക് കണ്വന്ഷന് മുന്നറിയിപ്പ് നല്കി.
കായംകുളം വ്യാപാര ഭവനില്‍ സംഘടിപ്പിച്ച കണ്വന്ഷന് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജലാലുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.കെ നസീര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല മൗലവി, നാസറുദീന്‍ മന്നാനി, എസ്. മുജീബ് റഹ്മാന് ചാരുംമൂട്, സിദ്ദീഖ് മൗലവി അല്‍കാശിഫി, നൗഫല്‍ ഷംലാസ്, മുഹമ്മദ് ഫൈസല്‍, അബ്ദുല്‍ കബീര്‍ മുസ്ലിയാര്, പൂക്കുഞ്ഞ് കോട്ടപ്പുറം, ഡോ. അഭിലാഷ് താഹ, ഷറഫ് തരംഗിണി, അഷ്റഫ് പെരിങ്ങാല, കബീര്‍ ചേരാവള്ളി, ഷമീം, എം.എസ് നൗഷാദ്, ഇ.ജി ഷെരീഫ് സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി അബ്ദുല്‍ റഷീദ് ഹസനി (പ്രസിഡന്റ്), ഇ. അബ്ദുല്‍ കബീര്‍ അദ്ദാഈ (ജനറല്‍ സെക്രട്ടറി), മുക്താര്‍ അഹമ്മദ്, സല്മാന് ഇബ്രാഹീം (വൈസ് പ്രസിഡന്റ്), അനീര്‍ മുസ്ലിയാര്, അബ്ദുല്‍ ലത്തീഫ് മൗലവി (ജോ.സെക്രട്ടറി), സജീര്‍ കുന്നുകണ്ടം (ട്രഷറര്‍ ) തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."