HOME
DETAILS

പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യു.എസില്‍ നിയന്ത്രണമെന്ന് മാധ്യമങ്ങള്‍

  
backup
April 12 2018 | 19:04 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5

 

ഇസ്‌ലാമാബാദ്: അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വിള്ളലിലേക്ക്. അമേരിക്കിയിലെ പാകിസ്താന്‍ നയതന്ത്രജ്ഞര്‍ക്ക് യു.എസ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍.
ജോലിക്കായി നിയോഗിച്ച് സ്ഥലങ്ങളില്‍ നിന്ന് 25 മൈല്‍ ദുര പരിധിയില്‍ മാത്രമേ സഞ്ചരിക്കാവൂവെന്നും ഇതിന് അപ്പുറം സഞ്ചരിക്കേണ്ടവര്‍ ഒരു ദിവസം മുന്നെ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശമുണ്ടെന്ന് ഡോണ്‍ ദിനപത്രം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു.
മെയ് ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍വരുമെന്നും പാക് വിദേശകാര്യ മന്ത്രാലയത്തിനും വാഷിങ്ടണിലെ പാക് സ്ഥാനപതി കാര്യാലയത്തിനും ഇത് വ്യക്തമാക്കിയിട്ടുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് പകുതിയില്‍ ഈ അറിയിപ്പ് ലഭിച്ചു. ഇത് സംബന്ധിച്ച്ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പാകിസ്താന് യു.എസ് നല്‍കിയ അറിയിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗോത്ര വര്‍ഗ പ്രദേശങ്ങളിലും കറാച്ചിയിലും സഞ്ചരിക്കുന്നതിന് യു.എസ് നയതന്ത്രജ്ഞര്‍ക്കുള്ള നിയന്ത്രണങ്ങളാണ് പരാമര്‍ശമുള്ളത്.
എന്നാല്‍ യാത്രാ നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും എംബസിയും നിഷേധിച്ചിട്ടുണ്ട്. പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു.
അതിന്നിടെ പാകിസ്താന്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പടുത്തിയ കേസില്‍ യു.എസ് ഉദ്യോഗസ്ഥന്‍ ജോസഫ് ഇമ്മാനുവല്‍ ഹാളിനോട് പാകിസ്താന്‍ വിട്ടുപോകരുതെന്ന് നിര്‍ദേശം നല്‍കി.
സുരക്ഷയെ കരുതിയാണ് ഈ ഉദ്യോഗസ്ഥന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും അന്വേഷണത്തോട് യു.എസ് എംബസി സഹകരിക്കുന്നുണ്ടെന്നും പാകിസ്താന്‍ പറഞ്ഞു.
പാകിസ്താന്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമാണെന്ന് യു.എസ് പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രസ്താവിച്ചതോടെയാണ് ഇരു രാജ്യങ്ങള്‍ക്കിടിയിലെയും ബന്ധങ്ങളില്‍ വിള്ളല്‍ ആരംഭിച്ചത്. തുടര്‍ന്ന് പാകിസ്താനുള്ള സഹായം യു.എസ് വെട്ടിക്കുറച്ചിരുന്നു.
വിസ അനുവദിക്കുന്നതിലെ വിവേചനം സംബന്ധിച്ച് യു.എസ് പാകിസ്താനോട് പരാതിപ്പെട്ടിരുന്നു.
പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യു.എസ് രണ്ട് വര്‍ഷം വിസ അനുവദിക്കുമ്പോള്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ വിസ മാത്രമാണ് പാകിസാന് അനുവദിക്കുന്നതെന്നാണ് പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago