HOME
DETAILS

50 വീടുകള്‍ അധികമെടുത്ത് പുതിയ അലൈന്‍മെന്റ്!

  
backup
April 13, 2018 | 6:49 AM

50-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa

 

പൊന്നാനി: കനത്ത സുരക്ഷയില്‍ പൊന്നാനിയില്‍ ദേശീയപാത വികസനത്തിനായുള്ള സര്‍വേ തുടങ്ങി. രണ്ടാം ഘട്ട സര്‍വേയാണ് ഇന്നലെ തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ.
ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട്ടുനിന്നാണ് ഇന്നലെ സര്‍വേ ആരംഭിച്ചത്. അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട്, പുതിയിരുത്തി എന്നിവിടങ്ങളിലും സര്‍വേ നടന്നു. പുതിയ അലൈന്‍മെന്റ് പ്രകാരം ഈ ഭാഗങ്ങളില്‍ മാത്രം 50 വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടും. 60 വീടുകള്‍ ഭാഗികമായും പൊളിക്കേണ്ടിവരും. 2013ലെ അലൈമെന്റില്‍ കുറഞ്ഞ വീടുകള്‍ മാത്രമാണ് ഈ മേഖലയില്‍ നഷ്ടപ്പെട്ടിരുന്നത്. വീടുകള്‍ക്കു പുറമേ, മൂന്നു സ്‌കൂളുകളും പാതയ്ക്കായി പൊളിക്കേണ്ടിവരും.
പാലപ്പെട്ടി എം.എല്‍.പി സ്‌കൂള്‍ നോര്‍ത്ത്, പാലപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം, കാപ്പിരിക്കാട് ഗവ. എല്‍.പി സ്‌കൂള്‍ എന്നിവയാണ് പൊളിക്കേണ്ടിവരിക. ഇതിനു പുറമേ പാലപ്പെട്ടി ജുമാമസ്ജിദിന്റെ അരയേക്കര്‍ ഖബറിടവും പാതയ്ക്കുവേണ്ടി നഷ്ടപ്പെടും.
പുതിയ അലൈന്‍മെന്റില്‍ നിരവധി അപാകതകളുണ്ടെന്നു ഭൂമി നഷ്ടപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ നടത്തിയ സര്‍വേയില്‍ വീട് നഷ്ടപ്പെടാത്ത പലര്‍ക്കും പുതിയ അലൈന്‍മെന്റ് പ്രകാരം വീടുകള്‍ നഷ്ടപ്പെടും.
2013ലെ അലൈന്‍മെന്റ് പ്രകാരം കാപ്പിരിക്കാട് മോഹനന്റെ വീട്ടില്‍നിന്ന് ഏറെ അകലെയാണ് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇന്നലെ നടന്ന സര്‍വേയില്‍ വീട്ടിനുള്ളിലാണ് സര്‍വേക്കല്ല് സ്ഥാപിച്ചത്.
പുതിയ അലൈന്‍മെന്റിനെതിരേ വ്യാപക പരാതികളും പ്രതിഷേധങ്ങളുമാണ് ഉയര്‍ന്നിട്ടുള്ളത്. 2013ലെ അലൈന്‍മെന്റ് പ്രകാരം കാപ്പിരിക്കാട് മുതല്‍ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളില്‍ 220 വീടുകളും 165 ഏക്കര്‍ ഭൂമിയുമാണ് നഷ്ടപ്പെടുക. എന്നാല്‍, പുതിയ അലൈന്‍മെന്റില്‍ ഭൂമിയുടെ അളവ് ഇതുതന്നെയാണെങ്കിലും വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടും. ഇന്നലെ സര്‍വേ നടന്ന പ്രദേശങ്ങളില്‍ മാത്രം 20 ഏക്കര്‍ ഭൂമിയാണ് നഷ്ടപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  21 days ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  21 days ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  21 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  21 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  21 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  21 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  21 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  21 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  21 days ago