പ്രാര്‍ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം
ഹിദായ നഗര്‍: റജബ് മാസത്തെ വിശുദ്ധമായ 27ാം രാവില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം. വര്‍ഷംതോറും മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടത്താറുള്ള പ്രാര്‍ഥനാ സമ്മേളനം ഇന്നലെ വാഴ്‌സിറ്റി കാംപസില്‍ കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിഘട്ടങ്ങളില്‍ വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണെന്നും സഹനവും ദൈവസാമീപ്യവും ആര്‍ജിച്ചവര്‍ക്ക് ഏതു പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനാകുമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെയുള്ള അതിക്രമങ്ങള്‍ ആശങ്കാജനകമാണെന്നും ഫാസിസ്റ്റ് ഭീകരതക്കെതിരേ ജാതിമത ഭേദമന്യേ സര്‍വരും പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുഹമ്മദ് മുനീര്‍ ഹുദവി പാതിരമണ്ണ മിഅ്‌റാജ് ദിന സന്ദേശപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാ സദസിന് സമസ്ത കേന്ദ്ര മുശാവറാംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സൈദാലിക്കുട്ടി ഫൈസി കോറാട്, ശാഹുല്‍ഹമീദ് തങ്ങള്‍ ജമലുല്ലൈലി, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, എം.എ മുഹമ്മദ് ചേളാരി, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹീം ഫൈസി തരിശ് സംബന്ധിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും പി. ഇസ്ഹാഖ് ബാഖവി നന്ദിയും പറഞ്ഞു.
വൈകിട്ടു അസര്‍ നിസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണ ദിക്‌റ് ദുആ മജ്‌ലിസിനു കോഴിക്കോട് വലിയ ഖാസി സയ്യിദ് അ്ബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."