കെ.എസ്.ആര്‍.ടി.സിയുടെ പിന്നില്‍ സ്വകാര്യബസിടിച്ച് 12 പേര്‍ക്ക് പരുക്ക്
ആര്‍പ്പൂക്കര: കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നിലിടിച്ചു സ്വകാര്യ ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്.
കുടുത്തുരുത്തി ഇരവിമംഗലം അച്ചിറ തലയ്ക്കല്‍ കോര ജോണ്‍ (69) അതിരമ്പുഴ കിടങ്ങയില്‍ ബിനോയ് ഭാര്യ ഷേര്‍ളി (43) കല്ലറ തെക്കേപുഴയില്‍ റെജിമോന്‍ മകന്‍ അനന്തു (18) കൈപ്പുഴ ഇളകുന്നത്ത് രാജി (34) ആയാംകുടി വേങ്ങാനില്‍ റെജി ജോസഫ് (46) നീണ്ടൂര്‍ കുമ്പടിക്ക് ഭാഗം സരസമ്മ (56) മാഞ്ഞൂര്‍ ചാമക്കാലമരങ്ങാട്ടില്‍ മാത്യു (62) ഭാര്യ ത്രേസ്യാമ്മ (60) കല്ലറ ചെരുവില്‍ അനില്‍ കുമാര്‍ മകള്‍ ഋതിക (16) അതിരമ്പുഴ തെക്കേപ്പുറം ജയ്‌സണ്‍ മകന്‍ ജ്യോ തീഷ് (16) കൈപ്പുഴ സ്വദേശി ജയിംസ് ആയാംകുടി ചെമ്പകശ്ശേരില്‍ സുഭാഷ് ഭാര്യ ക്ഷേമ (42) എന്നിവര്‍ക്കാണ് പരുക്ക്.
ഇന്നലെ രാവിലെ 10.30ന് മെഡിക്കല്‍ കോളജ് കോട്ടയം റോഡില്‍ ചുങ്കം വാരിശ്ശേരി പെട്രോള്‍ മ്പിനു സമീപമായിരുന്നു അപകടം. മെഡിക്കല്‍ കോളജില്‍ നിന്ന് കോട്ടയത്തിന് പോകുകയായിരുന്ന വൈക്കം കല്ലറ കോട്ടയം റൂട്ടില്‍ സര്‍വിസ് നടത്തുന്ന വന്ദന എന്ന ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
കോരയുടെ മൂക്ക് വായ് എന്നിവിടങ്ങളില്‍ നിന്ന് രക്തം വരുന്നതിനാല്‍ സി.ടി സ്‌കാനിങിന് ശേഷം ട്രോമാ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ പരുക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാരും പൊലിസും ചേര്‍ന്ന് പരുക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മെഡിക്കല്‍ കോളജ് സംക്രാന്തി, കുമാരനല്ലൂര്‍ വഴി കോട്ടയം പോകേണ്ട ബസാണ് ചുങ്കം വഴി കോട്ടയത്തിന് പോയി അപകടമുണ്ടാക്കിയത്.
എം.സി റോഡിലെ തിരക്ക് ഒഴിവാക്കി പെട്ടെന്ന് കോട്ടയത്ത് എത്തിച്ചേരാനുള്ള ശ്രമമായിരുന്നു. അപകടത്തെതുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."