തെരുവിലെ മക്കള്‍ക്ക് കൈനീട്ടമായി ചാരിറ്റിയുടെ ഭക്ഷണപ്പൊതികള്‍
ആറ്റിങ്ങല്‍: സംസ്ഥാനത്ത് ഉറ്റവരും ഉടയവരും ഉപേക്ഷിച്ചു തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് തെരുവിലെ മക്കള്‍ ചാരിറ്റിയുടെ ഭക്ഷണപ്പൊതികള്‍ കൈനീട്ടമായി നല്‍കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം നടത്തി വിജയകരമായതിന്റെ പിന്‍ബലത്തിലാണ് ഈ ആഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി ഭക്ഷണം വിതരണം നടത്തിയത്.
പലേടത്തും ഇതിന്റെ ഉദ്ഘാടനം സമൂഹത്തില്‍ താഴെ തട്ടിലുള്ളവര്‍ തന്നെയാണ് നിര്‍വഹിച്ചത്.
പലകാരണങ്ങളാല്‍ എല്ലാം ഉപേക്ഷിച്ചു തെരുവിലെത്തി വികൃതമായി, കണ്ടതുപോലെ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് ഒരു നേരത്തെ നല്‍കി വിശപ്പിന് അല്‍പം ശാന്തത നല്‍കുന്നതോടൊപ്പം അവരുമായി സംസാരിച്ചു ചികിത്സ വേണ്ടവരെ ആശുപത്രിയില്‍ കൊണ്ടാക്കിയും, അഭയം വേണ്ടവര്‍ക്ക് അത്തരം സ്ഥലത്ത് ഏല്‍പിച്ചും, ബന്ധുക്കളെ കണ്ടെത്തി അവരെ കൂട്ടിയേല്‍പിക്കുന്നതുമായ സേവനങ്ങള്‍ ഈ ചാരിറ്റി നടത്തിവരുന്നു.
ഓരോ ആഴ്ചയിലും ഭക്ഷണപൊതികള്‍ അവരുടെ കഴിവിനുസരിച്ച് സ്‌പോണ്‍സര്‍ ചെയ്യുകയാണ് രീതി.
എന്നാല്‍ ചാരിറ്റിയുടെ പ്രവര്‍ത്തനം കണ്ടും കെട്ടും വ്യക്തികളും സംഘടനകളും ഓരോ ആഴ്ചയിലെയും ഭക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകുന്നുണ്ട്.
സ്വദേശികളും പ്രവാസികളും ഈ ചാരിറ്റിയില്‍ അംഗങ്ങളാണ്. സലിം വട്ടക്കിണര്‍, ജഫാര്‍ റബ്ബാനി, മുനീര്‍ മുണ്ടേരി, ജമാല്‍ പറവക്കല്‍ എന്നിവരുടെ ആശയമാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ ഏറ്റെടുത്തത്.
2020ഓടെ തെരുവില്‍ കിടക്കുന്ന മുഴുവന്‍പേരുടെയും പൂര്‍ണ്ണ സംരക്ഷണം ഏറ്റെടുക്കാന്‍ എല്ലാജില്ലയിലും സ്‌നേഹാലയം പദ്ധതി ആരംഭിക്കുവാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ സംഘടന.സംഘടനാ പ്രവര്‍ത്തനം അംഗങ്ങളെ അറിയിക്കുന്നതിന് ജില്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ഓരോജില്ലയുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ഓരോ ചെയര്‍മാന്‍മാരെ നിശ്ചയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."