കക്കാട്ട് നേരിയ സംഘര്‍ഷം; പൊലിസുകാരന് പരുക്ക്
തിരൂരങ്ങാടി: ഹര്‍ത്താല്‍ തിരൂരങ്ങാടിയില്‍ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും കാര്യമായി ബാധിച്ച ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
രാവിലെ ചെമ്മാട് ടൗണില്‍ ഗതാഗത തടസം സൃഷ്ടിക്കാനുള്ള ശ്രമം പൊലിസ് തടഞ്ഞു. തുടര്‍ന്ന് ആയിരത്തിലേറെ ആളുകള്‍ തലപ്പാറയില്‍നിന്നു ചെമ്മാട് ടൗണിലൂടെ പ്രകടനമായെത്തി കക്കാട്ട് ദേശീയപാത ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞു. വിവാഹ പാര്‍ട്ടിയുടെ വാഹനം തടഞ്ഞവരെ പൊലിസുകാര്‍ വിരട്ടിയോടിച്ചു.
എന്നാല്‍, ഹര്‍ത്താലനുകൂലികള്‍ പൊലിസിനെ നേരിടുകയും പൊലിസ് വാഹനത്തിനുനേരെ കല്ലേറ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ റഫീഖിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂരിയാട്ട് വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താലനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലെറിഞ്ഞു.ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."