ഹര്‍ത്താലിനെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധം
വടകര: ജമ്മുകാശ്മീരില്‍ എട്ടു വയസ്സുകാരി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ മുതലെടുക്കാനുള്ള രീതിയില്‍ ഹര്‍ത്താല്‍ നടത്തിയതില്‍ വ്യാപക പ്രതിഷേധം.
ഒരു സംഘടന പോലും പ്രഖ്യാപിക്കാതെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം. വടകര ടൗണില്‍ കടകളടക്കണമെന്നാവശ്യപ്പെട്ട് ഞാറാഴ്ച രാത്രി തന്നെ ചിലര്‍ നോട്ടിസുകള്‍ നല്‍കുകയുണ്ടായി. തുടര്‍ന്ന് ഞായറാഴ്ച കടകള്‍ അടപ്പിക്കുകയും ചെയ്തു.
ആസിഫയുടെ കൊലപാതകത്തിന്റെ പേരില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണമെന്ന് വടകര ടൗണ്‍ മുസ്്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. വൈകാരികമായ പ്രതികരണങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. എട്ടു വയസ്സുകാരിയെ ദാരുണമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവം രാജ്യത്താകമാനം വലിയ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്.
ജാതിക്കും മതത്തിനും അതീതമായ ജനങ്ങള്‍ കുറ്റവാളികള്‍ക്കെതിരെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഹര്‍ത്താല്‍ നടത്തുകയും സംഭവത്തെ വൈകാരിക വത്കരിച്ച് മുതലെടുക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും വടകര ടൗണ്‍ മുസ്്‌ലിംലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രൊഫ കെ.കെ മഹമൂദ്, ടി.ഐ നാസര്‍, എം.കെ അബ്ദുല്‍കരീം, വി.കെ അസീസ് മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."