HOME
DETAILS

നഗരസഭയുടെ അവധിക്കാല സൗജന്യ കലാപരിശീലനം 22 മുതല്‍

  
backup
April 18 2018 | 04:04 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8

 

മുക്കം: സാംസ്‌കാരിക സന്നദ്ധ സംഘടനയായ സ്പീക്ക് മാക്കേയുമായി സഹകരിച്ച് മുക്കം നഗരസഭ അവധിക്കാല സൗജന്യ കലാപരിശീലന ക്യാംപ് 'സപര്യ 2018' സംഘടിപ്പിക്കുന്നു.
22 മുതല്‍ 27 വരെ മണാശ്ശേരി ഗവ. യു.പി സ്‌കൂളിലാണ് ക്യാംപ് നടക്കുക. ചുമര്‍ ചിത്രകല, ടെറോകോട്ട, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, നങ്ങ്യാര്‍കൂത്ത്, കഥക്, ഒഡിസി, കര്‍ണാടക സംഗീതം, തോല്‍പ്പാവക്കൂത്ത് തുടങ്ങി പത്തോളം ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്.
അതാത് രംഗത്തെ പ്രശസ്തരായ കലാകാരന്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക. എല്ലാ ദിവസവും ഇത്തരം കലകളുടെ പ്രദര്‍ശനവും നടക്കും. എട്ടു വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. 1000 പേര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ടി ശ്രീധരന്‍, പി. പ്രശോഭ് കുമാര്‍, എന്‍. ചന്ദ്രന്‍, പ്രധാനാധ്യാപകന്‍ പി. ഗിരീഷ് കുമാര്‍, ബോബി ജോസഫ്, ബാലകൃഷ്ണന്‍ വെണ്ണക്കോട്, ടി.പി രാജീവ്, എ.കെ ഉണ്ണികൃഷ്ണന്‍, ഇ.കെ അബ്ദുല്‍ സലാം സംസാരിച്ചു. ഭാരവാഹികളായി വി. കുഞ്ഞന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), എന്‍. ചന്ദ്രന്‍ (വൈസ് ചെയര്‍മാന്‍), പി. ഗിരീഷ് കുമാര്‍ (കണ്‍വീനര്‍), പി.എം മനോമോഹന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9400307817, 8547593545, 94468907656 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago