പുതുതലമുറയെ സഹകരണ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ആധുനികവത്ക്കരിക്കും: മന്ത്രി
പറവൂര്‍: പുതുതലമുറയെ സഹകരണ ബാങ്ക് സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹകരണ ബാങ്കുകളെ ആധുനികവത്ക്കരിക്കുമെന്ന് സഹകരണ ദേവസ്വം മന്ത്രി മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. മന്ദം സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ സഹകരണ വകുപ്പ് നടത്തിയ ഒരു സര്‍വേയില്‍ 23 ശതമാനം യുവതിയുവാക്കള്‍ മാത്രമെ സഹകരണ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നുള്ളൂവെന്ന് കണ്ടെത്തിയിരുന്നു. പുതുതലമുറ ദേശസാല്‍കൃത ബാങ്കുകളും മറ്റും ഒരു സ്മാര്‍ട്ട് ഫോണില്‍ ആഗ്രഹിക്കുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
ഇതിന് വലിയ തോതിലുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടുവെങ്കിലും യുവജനങ്ങള്‍ ഇതിന് പിന്നാലെയാണ്. പതിനഞ്ച് വര്‍ഷം മുന്‍പത്തെ സൗകര്യങ്ങളുമായി സഹകരണ ബാങ്കുകള്‍ക്ക് മുന്നോട്ട് പോകാനാകില്ലന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകളെ ആധുനികതയുടെ പടച്ചട്ടയണിയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി എ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ പി.രാജു, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വൈസ് പ്രസിഡന്റ് രമാ ശിവ ശങ്കരന്‍, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്ത, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷെറീന കെരീം, കെ.കെ സുനില്‍ ദത്ത്, സി.കെ അനില്‍കുമാര്‍, ടി.ആര്‍ ബോസ്, എം.കെ ബാബു, കെ.എം ദിനകരന്‍, എം.എസ് ലൈല, പി.ജി നാരായണന്‍, സാബു, ജാസ്മിന്‍ ഷുക്കൂര്‍, എല്‍.ആദര്‍ശ്, സി.ജി ജയന്‍, ബാങ്ക് സെക്രട്ടറി എം.എന്‍ കുമുദം എന്നിവര്‍ സം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."