ജനമൈത്രി പൊലിസ് ചെയ്യുന്നതെല്ലാം ശരിയെന്ന് കരുതാനാകില്ല: മേയര്‍
കോഴിക്കോട്: പൊലിസിലെ പുഴുക്കുത്തുകളുടെ തിന്മ എല്ലാ നന്മയെയും തമസ്കരിക്കുന്നുവെന്നും പൊലിസുകാരുടെ ഭാഗത്തു നിന്നുള്ള ചെറിയ വീഴ്ചകളും സംഭവങ്ങളും വരെ ചീത്തപ്പേര് ഉണ്ടാക്കുന്നുവെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്.
കേരള പൊലിസ് അസോസിയേഷന് (കോഴിക്കോട് സിറ്റി) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'നഗരഗതാഗതം, മാറേണ്ട കാഴ്ചപ്പാടുകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനമൈത്രി പൊലിസ് എന്ന ആശയത്തിന് പ്രാധാന്യമുള്ള ഇക്കാലത്തും അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതാനാവില്ല. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് വലുതെന്ന് മനസിലാക്കി സംയമനത്തോടെ പൊലിസ് പ്രവര്‍ത്തിക്കണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ഓപണ്‍ ഫോറത്തില്‍ കെ.പി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.കെ രതീഷ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍, പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷന് എക്സി. എന്‍ജിനീയര്‍ ആര്. സിന്ധു, സിറ്റി ട്രാഫിക് നോര്‍ത്ത് എ.സി.പി പി.കെ രാജു, നാറ്റ്പാക് സീനിയര്‍ സയന്റിസ്റ്റ് എസ്. ഷഹീന്, കൊടുവള്ളി എം.വി.ഐ വി.വി ഫ്രാന്‍സിസ്, കെ.പി.എ സിറ്റി ജില്ലാ സെക്രട്ടറി ജി.എസ് ശ്രീജിഷ്, നിര്‍വാഹക സമിതി അംഗം പി. ബൈജു സംസാരിച്ചു. വൈകിട്ട് നടന്ന കുടുംബസംഗമം ജില്ലാ കലക്ടര്‍ യു.പി ജോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.പി മെറിന് ജോസഫ് ഉപഹാരസമര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."