HOME
DETAILS

ലോകത്തെ സ്വാധീനിച്ചവരില്‍ കോഹ്‌ലിയും

  
backup
April 20 2018 | 02:04 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%b2


ന്യൂയോര്‍ക്ക്: 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ടൈം മാഗസിനാണ് പട്ടിക പുറത്തിറക്കിയത്. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലുമായി ഈ വര്‍ഷം 11 സെഞ്ച്വറിയടക്കം കോഹ്‌ലി 2818 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലേക്ക് നയിക്കാനും ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന പരമ്പര വിജയങ്ങളും ബംഗ്ലാദേശ്, ആസ്‌ത്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പര വിജയങ്ങളും കോഹ്‌ലിയുടെ മികവിന്റെ അടയാളമായി മാസിക ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."