ഭീതി കൂടാതെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണം: മുസ്ലിം ലീഗ്
കോട്ടയം: വംശഹത്യയുടെ രാഷ്ട്രീയം നല്‍കുന്ന ആപത് സൂചനയാണ് ജമ്മുവിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദാരുണ സംഭവമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനാധിപത്യ മതേതര സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും മുസ് ലിം ലീഗ ് കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.മെയ് 6,7 തീയതികളില്‍ നടക്കുന്ന ജില്ലാ ക്യാമ്പ് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി.എം ഷരീഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ അധ്യക്ഷനായി. ഭാരവാഹികളായ പി.എം സലിം, കുഞ്ഞുമോന്‍ കെ മേത്തര്‍, പി.പി ലത്തീഫ്, എന്‍എഎം സാലിഫ്, പി.എസ് ബഷീര്‍, കെ.എന്‍ മുഹമ്മദ് സിയ, വി.പി മജീദ്, നൗഷാദ് കരിമ്പില്‍, സി. പി ബാസിത്, കെഎച്ച്എം ഇസ്മായില്‍, അസീസ് കുമാരനല്ലൂര്‍, ഹലീല്‍ റഹ്മാന്‍, സാബു മുല്ലശ്ശേരി, അനസ് പാല, എം.എം ഖാലിദ്, എംപി സലിം, ഷാജി തട്ടാംപറമ്പില്‍, നാസര്‍ കോട്ടവാതുക്കല്‍, ഫാറൂഖ് പാലപ്പറമ്പില്‍, റഷീദ് ആരമല, പി.പി മുഹമ്മദ്കുട്ടി, അജി കൊറ്റമ്പടം, ഷബീര്‍ ഷാജഹാന്‍, സോമന്‍ പുതിയാത്ത്, ഇസ്മായില്‍ കിഴക്കേതില്‍, അഡ്വ.പിഎച്ച് ഷാജഹാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി റഫീഖ് മണിമല സ്വാഗതവും ട്രഷറര്‍ കെ.എം ഹസന്‍ലാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."