HOME
DETAILS
MAL
ഭാര്യയും മകളും കൈയൊഴിഞ്ഞ ഷാഫിയെ വയോജന മന്ദിരത്തില്‍ പ്രവേശിപ്പിച്ചു
backup
April 24 2018 | 07:04 AM
കാസര്‍കോട്: ഭാര്യയും മകളും കൈയൊഴിഞ്ഞ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയെ പരവനടുക്കം വയോജന മന്ദിരത്തില്‍ പ്രവേശിപ്പിച്ചു.
ഈമാസം 18ന് കോഴിക്കോട് റെയില്‍വേ പ്ലാറ്റ്ഫോമിലാണ് ഷാഫിയെ അവശനനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 'തെരുവിലെ മക്കള്‍ ചാരിറ്റി' പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചിലുള്ള ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം കാസര്കോട്ടെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഷാഫിയെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ഇതോടെ ആര്.ഡി.ഒയെ വിവരമറിയിക്കുകയും തുടര്‍ന്ന് ഷാഫിയെ വയോജന മന്ദിരത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതേസമയം ബന്ധുക്കളെ വിളിച്ചുവരുത്തി ഇയാളെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്.ഡി.ഒ സി. ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."