HOME
DETAILS

പുതിയ ഏഴ് പൊലിസ് സ്റ്റേഷനുകളില്‍ 147 തസ്തികകള്‍

  
backup
April 24, 2018 | 6:12 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%8f%e0%b4%b4%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7

 

തിരുവനന്തപുരം: പുതുതായി അനുവദിച്ച അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കയ്പമംഗലം (തൃശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പുതൂര്‍ (പാലക്കാട്) എന്നീ ഏഴ് പൊലിസ് സ്റ്റേഷനുകളിലേക്ക് 147 തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ 77 തസ്തികകള്‍ സമീപ പൊലിസ് സ്റ്റേഷനുകളില്‍നിന്ന് പുനര്‍വിന്യസിച്ച് നല്‍കും. ഓരോ സ്റ്റേഷനിലേക്കും 32 വീതം തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്.
മൃഗസംരക്ഷണ വകുപ്പിനു കീഴിലെ കേരള ഫീഡ്‌സ് ലിമിറ്റഡ്, കോഴിക്കോട് തിരുവങ്ങൂരില്‍ സ്ഥാപിച്ച കാലിത്തീറ്റ ഫാക്ടറിയിലേക്ക് 45 തസ്തികകള്‍ സൃഷ്ടിക്കാനും, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിലെ വര്‍ക്കര്‍ വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാനും, കല്‍പ്പറ്റ എന്‍.എം.എസ്.എം സര്‍ക്കാര്‍ കോളജ് വനിതാ ഹോസ്റ്റലില്‍ അഞ്ച് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കടബാധ്യതമൂലം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് അത്തോളി ഊരാളികണ്ടി ജാന്‍വി ആര്‍. കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു അനുവദിക്കും. ജാന്‍വിയെ സാമൂഹ്യനീതി വകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തൃശ്ശൂര്‍ തലപ്പിള്ളി താലൂക്കില്‍ കൊട്ടാലിപറമ്പില്‍ സുരേഷിന്റെ കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്തപ്പോള്‍ രക്ഷപ്പെട്ട വൈഷ്ണവിക്ക് ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ നല്‍കാനും, വൈക്കം ചില്ലക്കില്‍ വീട്ടില്‍ രമണിയുടെ മകനും മരുമകളും രണ്ടു കുട്ടികളും തീപ്പൊള്ളലേറ്റ് മരിച്ച സാഹചര്യത്തില്‍ രമണിയ്ക്കും മരുമകളുടെ മാതാപിതാക്കള്‍ക്കും രണ്ടു ലക്ഷം രൂപ വീതം (മൊത്തം നാലുലക്ഷം രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  7 days ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  7 days ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  7 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  7 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  7 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  7 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  7 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  7 days ago