HOME
DETAILS

ഭീമ കൊറേഗാവ് കലാപത്തിന്റെ ദൃക്‌സാക്ഷിയായ ദലിത് പെണ്‍കുട്ടി മരിച്ച നിലയില്‍

  
backup
April 24 2018 | 18:04 PM

%e0%b4%ad%e0%b5%80%e0%b4%ae-%e0%b4%95%e0%b5%8a%e0%b4%b1%e0%b5%87%e0%b4%97%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

 

പൂനെ: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപത്തിന് ദൃക്‌സാക്ഷിയായ ദലിത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. 19കാരിയായ പൂജ സാകേതിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
പൂനെക്കടുത്ത ഭീമ കൊറേഗാവില്‍ കഴിഞ്ഞ ജനുവരിയില്‍ ദലിതുകള്‍ നടത്തിയ ഭീമ കൊറേഗാവ് യുദ്ധ അനുസ്മരണത്തിനെതിരേ മറാത്ത വിഭാഗക്കാര്‍ അക്രമം നടത്തുകയും ഇതിനിടയില്‍ പൂജ സാകേത് ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃക്‌സാക്ഷിയായ പൂജയുടെ സാക്ഷിമൊഴി തിരുത്തിക്കാനായി ശക്തമായ സമ്മര്‍ദമായിരുന്നു ചിലരില്‍ നിന്ന് ഉണ്ടായിരുന്നത്. പ്രദേശത്തെ ചിലര്‍ പെണ്‍കുട്ടിയുടെ മൊഴി തിരുത്തിക്കുന്നതിനായി സമ്മര്‍ദവും ഭീഷണിയും ഉയര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ്. സംഭവത്തില്‍ പ്രേരണാ കുറ്റം ചുമത്തിയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പൂജയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടുകള്‍ അഗ്നിക്കിരയായവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ താല്‍ക്കാലിക ക്യാംപിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം മൊഴി തിരുത്തിക്കുന്നതിനായി കുട്ടിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പൊലിസ് സൂപ്രണ്ട് സുവേസ് ഹഖ് പറഞ്ഞു. അതേസമയം കുട്ടിയുടെ മരണത്തിന് പിന്നാലെ സംഭവത്തില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൂജ സാകേതിന്റെ മരണത്തിന് കാരണം ഇവര്‍ക്കുള്ള നഷ്ടപരിഹാര തുക ലഭിക്കാത്തതുകാരണമാണോയെന്നതു സംബന്ധിച്ച് അന്വേഷണം നടത്താനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
അറസ്റ്റിലായ രണ്ട് യുവാക്കളും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ ചൊല്ലി അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കലാപകാരികള്‍ നശിപ്പിച്ച വീട് പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തിന് കാത്തിരിക്കുകയാണ് പൂജയുടെ കുടുംബം. ഈ തുക ലഭിക്കുന്നതിന് വന്ന കാലതാമസമാണോ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളാൻ യാതൊരു മടിയുമില്ല; അർഹതപ്പെട്ടവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല; വയനാട് വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  6 days ago
No Image

ചോക്ലേറ്റ് ഭ്രമത്തിന് പിന്നാലെ ദുബൈ; മധുര വിപ്ലവത്തിന്റെ നാല് വർഷങ്ങൾ

uae
  •  6 days ago
No Image

നൊബേൽ സമ്മാനം നേടി പ്രൊഫ. ഒമർ യാ​ഗി; അറബ് ലോകത്തിന് അഭിമാന നേട്ടമെന്ന് ദുബൈ ഭരണാധികാരി

uae
  •  6 days ago
No Image

ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക്, ഞെട്ടിക്കുന്ന സംഭവമെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

2025 ഒക്ടോബർ 28 മുതൽ, അബൂദബിയിൽ നിന്ന് പ്രമുഖ ഏഷ്യൻ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  6 days ago
No Image

സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് കുവൈത്തിൽ; എയർപോർട്ടിലെത്തി സ്വീകരിച്ച് അമീർ

uae
  •  6 days ago
No Image

മര്‍വാന്‍ ബര്‍ഗൂത്തി, അഹ്‌മദ് സാദത്ത്...ഹമാസ് അക്കമിട്ട് നിരത്തിയ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ഈ ആറ് പോരാളികളുടെ മോചനമാണ്

International
  •  6 days ago
No Image

ദുബൈ വിസിറ്റ് വിസ റീഫണ്ട്: നിങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എപ്പോൾ, എങ്ങനെ ക്ലെയിം ചെയ്യാം

uae
  •  6 days ago
No Image

യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിൾ ജെമിനി പ്രോ ഒരു വർഷത്തേക്ക് സൗജന്യം; സേവനം 18 വയസ്സിന് മുകളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക്

uae
  •  6 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; വെട്ടേറ്റത് തലയ്ക്ക്, പരുക്ക് ഗുരുതരമെന്ന് സൂചന

Kerala
  •  6 days ago