HOME
DETAILS

പോര്‍ക്കുളം പ്രദേശത്തെ അത്യപൂര്‍വമായ കുളവെട്ടി മരങ്ങള്‍ നാശത്തിലേക്ക്

  
backup
June 05 2016 | 22:06 PM

%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85

കുന്നംകുളം: അത്യപൂര്‍വങ്ങളില്‍പ്പെട്ട 492 ല്‍പരം മരങ്ങള്‍ കൂട്ടമായി നില്‍ക്കുന്ന പ്രദേശമാണ് കലശ മലയെന്ന പേരില്‍ അറിയപ്പെടുന്ന ചോലക്കാട്. കുളവെട്ടി മരങ്ങള്‍ കൂട്ടമായി നില്‍ക്കുന്ന അത്യപൂര്‍വ പ്രദേശമെന്ന നിലയില്‍ കലശ മലയെ ജൈവ വൈവിദ്യ കലവറയായി തെരഞ്ഞെടുക്കപെട്ടിരുന്നു.
എന്നാല്‍ ഇതു സംരക്ഷിക്കുന്നത് സംബന്ധിച്ച് കാര്യമായ നടപടികളൊന്നും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ശുദ്ധജലത്തില്‍ മാത്രം വളരുന്ന ഈ സസ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞത് 3 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കടുത്ത വേനലിലും ശക്തമായ് നീരൊഴുക്കുണ്ടായിരുന്ന ചോലക്കാട്ടിലെ നീരൊഴുക്കു നിലച്ചതോടെയാണ് കുളവെട്ടിമരങ്ങളുടെ നാശം തുടങ്ങിയത്.
ചോലക്കാടിന്റെ സമീപ പ്രദേശത്ത് റോഡ് നിര്‍മാണ യൂനിറ്റ് ഫാക്ടറി സ്ഥാപിക്കുകയും, കൂറ്റന്‍ കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് ജലചൂഷണം ആരംഭിക്കുകയും ചെയ്തതോടു കൂടിയാണ് നീരൊഴുക്കിന്റെ അളവ് കുറഞ്ഞത്. കലശ മലക്കുന്നിന്റെ അടിവേരുകളിലൂടെ കുന്നു കുടിച്ചിറങ്ങുന്ന ജലമായിരുന്നു ചോലയുടെ പ്രധാന നീരൊഴുക്ക്. എന്നാല്‍ കുന്നിന്റെ ഒരു ഭാഗത്ത് ചെങ്കല്‍ ഖനവും, മണ്ണെടുപ്പും മൂലം കുന്നില്‍ നിന്നുളള നീരൊഴിക്കിന്റെ അളവ് കുറഞ്ഞു. മണ്ണെടുപ്പിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തിറങ്ങിയെങ്കിലും നിയമങ്ങളെ കാറ്റില്‍ പറത്തി കലശ മലയുടെ ഹൃദയം വരെ തുരന്നെടുത്തതിനു ശേഷമാണ് യന്ത്രങ്ങള്‍ പിന്‍വാങ്ങിയത്.
ഇതോടെ പരമ്പാരാഗത നീരൊഴുക്ക് നിലക്കുകയും അപൂര്‍വങ്ങളായ കുളവെട്ടി മരങ്ങളുടെ നാശവുംതുടങ്ങി.  
ചിലത് ഉണങ്ങി തുടങ്ങിയെങ്കിലും പൂര്‍ണ്ണമായും നഷ്ടപെട്ടിട്ടില്ലെന്നതിനാല്‍ അധികൃതര്‍ ഉറക്കം വിട്ടുണര്‍ന്നാല്‍ ഈ ചതുപ്പ് ഇനിയും നിലനിര്‍ത്താനായേക്കും.
മണ്ണിന്റെ ഹൃദയം കീറി മുറിച്ചെടുത്ത് നോട്ടാക്കി മാറ്റിയ കുറ്റത്തിന് പ്രായശ്ചിതം ചെയ്യാന്‍  ഇലയുണങ്ങി കരിഞ്ഞ മരങ്ങള്‍ കാത്തിരിക്കുകയാണ്, മണ്ണിനേയും മനുഷ്യനേയും സ്‌നേഹിക്കുന്ന ഭരണാധികരികളുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയോടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  9 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  9 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  9 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  9 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  9 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  9 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  9 days ago