വയനാട് സ്വദേശിനിക്ക് ഇന്ത്യന്‍ അക്കാദമിക് ഗവേഷക പുരസ്കാരം
കല്‍പ്പറ്റ: ഇന്ത്യന്‍ അക്കാദമിക് റിസേര്‍ച്ചേഴ്സ് അസോസിയേഷന്റെ 2018ലെ മികച്ച ഗവേഷക പുരസ്കാരം ഗീതു ഡാനിയലിന് സമ്മാനിച്ചു. തിരുച്ചിറപ്പിള്ളിയില്‍ നടന്ന ഐ.എ.ആര്.എ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വെച്ച് കര്‍ണാടക കോലാര്‍ ദേവരാജ് അരശ് മെഡിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.വി രഘുവീറാണ് പുരസ്കാരം സമ്മാനിച്ചത്.
പശ്ചിമ ഘട്ടത്തില്‍ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്ളോറ(സ്റ്റാര്‍ ചെറി) എന്ന ചെടിയുടെ ഹൃദ്രോഗം തടയുന്നതില്‍ ഉള്ള പങ്കിനെ കുറിച്ച് കോയമ്പത്തൂര്‍ കെ.എ.എസ്.സിയില്‍ നടത്തിയ ഗവേഷണമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. നിരവധി രാജ്യാന്തര ജേര്‍ണലുകളില്‍ ഇത് സംബന്ധിച്ച പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കൃതി ഖത്തര്‍ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം സരുണ്‍ മാണി ആടുകാലിലിന്റെ ഭാര്യയും കോയമ്പത്തൂര്‍ കാവനാല്‍ കെ.വി ഡാനിയലിന്റെയും ലീലാമ്മ ഡാനിയലിന്റെയും മകളുമാണ്. നിരവധി ദേശീയ-അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും നിരൂപകയായും പ്രവര്‍ത്തിച്ച് വരുന്നു.
റോയല്‍ സൊസൈറ്റി ഓഫ് ബയോളജി(യു.കെ)യുടെ ചാര്‍ട്ടേര്‍ഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്റിസ്റ്റ് അവാര്‍ഡ്(2016), ഫ്രാന്‍സിസ് ക്രിക്ക് റിസര്‍ച്ച് അവാര്‍ഡ്(2016), ഇന്ത്യന്‍ അക്കാദമിക് റിസര്‍ച്ച് അസോസിയേഷന്റെ മികച്ച ഗവേഷണ വിദ്യാര്‍ഥിക്കുള്ള പുരസ്കാരം(2017), ശിക്ഷാ ഭാരതി പുരസ്കാരം (2018) എന്നിവയും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."