HOME
DETAILS

ജസ്റ്റിസ് ജോസഫിന്റെ നിയമനത്തിന് തടസം മതവും സംസ്ഥാനവുമാണോയെന്ന് പി.ചിദംബരം

  
backup
April 26, 2018 | 6:20 PM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af


ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കുന്നതിനെ എതിര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് പി. ചിദംബംരം.
കെ.എം ജോസഫിന്റെ മതവും സംസ്ഥാനവുമാണോ അദ്ദേഹത്തെ സുപ്രിം കോടതിയിലേക്ക് നിയമിക്കപ്പെടാതിരിക്കാന്‍ കാരണമെന്ന് അദ്ദേഹം ചോദിച്ചു.
സുപ്രിം കോടതി കൊളീജിയം രണ്ട് പേരുകളാണ് നിര്‍ദേശിച്ചത്. ഇതിലൊന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയും മറ്റൊന്ന് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫുമാണ്. എന്നാല്‍ ഇന്ദു മല്‍ഹോത്രയെ നിയമിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തയാറായത്. 2016ല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കെ.എം ജോസഫ് നടത്തിയ ഒരു പ്രസംഗമാണ് അദ്ദേഹത്തെ തഴയാന്‍ കാരണമെന്നും ചിദംബരം ആരോപിച്ചു.
രഹീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന് തടയിട്ടതും കെ.എം ജോസഫിനോടുള്ള ശത്രുതക്ക് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

International
  •  a day ago
No Image

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

Kerala
  •  a day ago
No Image

 പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു: വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

National
  •  a day ago
No Image

ഖത്തറിലും ബഹ്‌റൈനിലും ഇറാൻ ആക്രമണം, ദോഹയിൽ എട്ടുപേർക്ക് പരിക്ക്, സ്കൂളുകൾക്ക് അവധി

qatar
  •  a day ago
No Image

യുഎസ്-ഇറാൻ സംഘർഷം: താറുമാറായി മിഡിൽ ഈസ്റ്റിലെ വ്യോമ​ഗതാ​ഗതം; ഒറ്റദിവസം റദ്ദാക്കിയത് 700-ലധികം വിമാനങ്ങൾ

International
  •  a day ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി

Kerala
  •  a day ago
No Image

സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

uae
  •  a day ago
No Image

ഖാംനഈ രക്തസാക്ഷിയായി; സ്ഥിരീകരിച്ച് ഇറാൻ; രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു

International
  •  a day ago
No Image

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്; 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും

Kerala
  •  a day ago
No Image

സിം കാർഡ് ഇല്ലെങ്കിൽ ഇനി വാട്സ്ആപ്പുമില്ല; സിം ബൈൻഡിങ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

National
  •  a day ago