HOME
DETAILS

ഷീ ടാക്‌സി ഉടമകള്‍ ജപ്തിഭീഷണിയില്‍

  
backup
April 26, 2018 | 7:26 PM

%e0%b4%b7%e0%b5%80-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf


തിരുവനന്തപുരം: ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടാണ്... അതിനിടയില്‍ ജപ്തിഭീഷണിയും... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല സാറേ... ഇത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ കണ്ണുകള്‍ നിറഞ്ഞു. കേരളത്തിലെ ആദ്യ ഷീ ടാക്‌സി സംരംഭകയായ പി.ഡി ആനിയുടെ വാക്കുകളാണിത്.
ആനിയുടെ ഭര്‍ത്താവ് വൃക്കരോഗിയാണ്. ഹൃദയത്തിന് ഒരു ഓപറേഷന്‍ കഴിഞ്ഞു. മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായി കഷ്ടപ്പെടുകയാണ് ഈ സ്ത്രീ. ഇതിനുപുറമെയാണ് ഷീ ടാക്‌സി സംരംഭകയായതിനെ തുടര്‍ന്നുള്ള ജപ്തിഭീഷണിയും. ആനിയുടെ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് 51 ഷീ ടാക്‌സി സംരഭകരുടെയും സ്ഥിതി ഇതുതന്നെയാണ്.
വനിതാ സംരംഭകര്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്‌സി പദ്ധതി അവതാളത്തിലായിട്ട് ഒരുവര്‍ഷമായി. പദ്ധതി വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തതോടെ ട്രിപ്പുകള്‍ ഇല്ലാതെ ലോണടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് ഷീ ടാക്‌സി സംരംഭകരായ ഷൈനി പ്രമോദ്, ഷീജാ പി. കുമാര്‍, ജയ്‌സി രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ 2013ല്‍ നടപ്പാക്കിയ പദ്ധതി ആദ്യകാലങ്ങളില്‍ വന്‍ വിജയമായിരുന്നു. സുരക്ഷിതമായ ട്രിപ്പുകളും മറ്റു സൗകര്യങ്ങളും ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിച്ചുകൊടുത്തിരുന്നു. എന്നാല്‍, 2017ല്‍ പദ്ധതി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇതോടെ ട്രിപ്പുകളില്ലാതെ പദ്ധതി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഒരുവര്‍ഷമായി യാതൊരു തരത്തിലുള്ള സഹായങ്ങളും കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. യൂബര്‍ ടാക്‌സിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കോര്‍പറേഷന്റെ നിഷേധാത്മക നിലപാടിനെതിരേ പലതവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി പറയാനെത്തിയ തങ്ങളെ മന്ത്രി കെ.കെ ശൈലജ അപമാനിക്കുകയാണ് ചെയ്തത്. വാഹന വായ്പയുടെ ഗഡുക്കള്‍ തെറ്റിയതിനാല്‍ തങ്ങള്‍ ജപ്തിഭീഷണിയിലാണ്. നടപടിയുണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.
ഷീ ടാക്‌സി വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. വാഹനം ഓടിക്കുന്നതും വനിതകളാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആരംഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി; പോറ്റിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി

Kerala
  •  23 minutes ago
No Image

ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും

uae
  •  24 minutes ago
No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  30 minutes ago
No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  43 minutes ago
No Image

എസ്.എം.എഫ് മഹല്ല് സാരഥി സംഗമവും 100 ഭവന സമർപ്പണവും നാളെ ഉള്ള്യേരിയിൽ

Kerala
  •  an hour ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ തുടക്കം

Kerala
  •  an hour ago
No Image

സംസ്ഥാന ബജറ്റ്; റബർ കർഷകർക്ക് അമർഷം

Kerala
  •  2 hours ago
No Image

കശുവണ്ടി മേഖലയില്‍ പ്രഖ്യാപനപ്പെരുമഴ; കണക്കിലെ കളിയില്‍ മാത്രം ഒതുങ്ങുന്ന പുനരുജ്ജീവന പാക്കേജുകള്‍

Kerala
  •  2 hours ago
No Image

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്

Kerala
  •  2 hours ago
No Image

അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ

Kerala
  •  2 hours ago