ബൗളിങ് മികവില്‍ വീണ്ടും ഹൈദരാബാദ്
ഹൈദരാബാദ്: ബൗളിങ്, ഫീല്‍ഡിങ് മികവിലൂടെ ചെറിയ സ്കോര്‍ പ്രതിരോധിച്ച് വിജയം സ്വന്തമാക്കി വീണ്ടും സണ്‍റൈസേഴ്സ് ഹൈദരാബാദ്.
സ്വന്തം തട്ടകത്തില്‍ അവര്‍ കിങ്സ് ഇലവന് പഞ്ചാബിനെ 13റണ്‍സിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് കണ്ടെത്തി. അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് നിരയെ 19.2 ഓവറില്‍ 119 റണ്‍സില്‍ പുറത്താക്കിയാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്.
വിജയത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് ക്രിസ് ഗെയ്ല്- കെ.എല്‍ രാഹുല്‍ സഖ്യം മിന്നല്‍ തുടക്കം നല്കി. ഇരുവരും പുറത്തായയതോടെ പഞ്ചാബിന്റെ തകര്‍ച്ചയും തുടങ്ങി. രാഹുല്‍ 26 പന്തില്‍ 32 റണ്‍സും ഗെയ്ല് 22 പന്തില്‍ 23 റണ്‍സും കണ്ടെത്തി. ഗെയ്ലിനെ മലയാളി താരം ബേസില്‍ തമ്പി സ്വന്തം ബൗളിങില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. ഇരുവരും പുറത്തായതിന് പിന്നാലെ പഞ്ചാബ് ബാറ്റ്സ്മാന്മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയും ആരംഭിച്ചു.
നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി റാഷിദ് ഖാന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ നാലോവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഷാകിബ് അല്‍ ഹസന്, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു.
ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തളങ്ങി അങ്കിത് രജ്പൂതിന്റെ മാരക ബൗളിങ് ഹൈദരാബാദിന്റെ മുന്‍നിരയെ തകര്‍ത്തു. നാലാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (54), യൂസുഫ് പത്താന് (പുറത്താതാതെ 21), ഷാകിബ് അല്‍ ഹസന് (28) എന്നിവരുടെ അവസരോചിത ബാറ്റിങാണ് അവരുടെ സ്കോര്‍ 132ല്‍ എത്തിച്ചത്. രജ്പൂത് നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."