HOME
DETAILS

ചരിത്രനിമിഷം; കിമ്മിന് ദക്ഷിണ കൊറിയയില്‍ ഊഷ്മള സ്വീകരണം

  
backup
April 27 2018 | 03:04 AM

world-27-04-18-two-koreas-leaders-in-historic-handshake

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ സ്ഥാനാധിപതി കിം ജോങ് ഉന്നിനെ ഊഷ്മളമായി സ്വീകരിച്ച് ദക്ഷിണ കൊറിയ.  പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ നേരിട്ടെത്തിയാണ് കിമ്മിനെ സ്വീകരിച്ചത്. 1953ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ആദ്യമായി ദക്ഷിണ കൊറിയയില്‍ കാലുകുത്തുന്ന ഉത്തര കൊറിയന്‍ നേതാവാണ് കിം.

അനൗദ്യോഗിക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് 10.30ന് നടക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൈനിക നിയന്ത്രണമില്ലാത്ത പ്രദേശമായ പാന്‍മുന്‍ജോമില്‍ വച്ചാണു കൂടിക്കാഴ്ച നടക്കുന്നത്.

അതിര്‍ത്തി കടന്നാലും ദ.കൊറിയയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കിം സന്ദര്‍ശിച്ചേക്കില്ല. ഇവിടെ ഉച്ചകോടിക്കു മുന്‍പായി മൂണും കിമ്മും തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കാം. കിമ്മിന്റെ സഹോദരി കിം യോ ജോങ് അടക്കം ഒന്‍പതംഗ സംഘമാണ് ഉച്ചകോടിക്കായി പാന്‍മുന്‍ജോമിലെത്തുന്നത്.
കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതു മൂന്നാം തവണയാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. 2000ത്തിലും 2007ലുമാണ് ഇതിനു മുന്‍പ് കൊറിയന്‍ ഉച്ചകോടി നടന്നത്. രണ്ടു തവണയും ഉ.കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ് ആയിരുന്നു പരിപാടിക്ക് വേദിയായത്. മുന്‍പത്തേത്തില്‍നിന്നു വ്യത്യസ്തമായി വര്‍ധിച്ച രാഷ്ട്രീയ പ്രാധാന്യമാണ് രാജ്യാന്തരതലത്തില്‍ തന്നെ ഇന്നത്തെ കൂടിക്കാഴ്ചയ്ക്കുള്ളത്.


ആണവമിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു സമ്പൂര്‍ണമായി പിന്മാറുകയും പരീക്ഷണകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്യുമെന്ന് കിം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ ദ.കൊറിയയ്ക്കു തന്നെ സംശയമുണ്ട്. ഇതിനകം തന്നെ ഉ.കൊറിയ വന്‍ ആണവശക്തിയായി തീര്‍ന്നിട്ടുണ്ടെന്നാണ് അവര്‍ കരുതുന്നത്. എത്ര അളവില്‍ ഇരുരാജ്യങ്ങളും ആണവനിരായുധീകരണം നടത്തുമെന്നതില്‍ അന്തിമ ധാരണയിലെത്തുകയാണ് ഏറ്റവും പ്രയാസമെന്നാണ് ദ.കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് ഇം ജോങ് സിയോക് അറിയിച്ചത്.

ആണവ നിരായുധീകരണത്തിനു പുറമെ, 195053 കാലയളവില്‍ നടന്ന കൊറിയന്‍ യുദ്ധത്തിന് ഔദ്യോഗികമായി അന്ത്യം കുറിക്കുകയും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണു കരുതപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും വെടിനിര്‍ത്തല്‍ കരാറാണു നിലനില്‍ക്കുന്നത്. യുദ്ധം അവസാനിപ്പിച്ചു കൊണ്ടുള്ള സമാധാന കരാര്‍ ഇതുവരെ തയാറായിട്ടില്ല. ഫലത്തില്‍ ഇരുരാജ്യങ്ങളും സാങ്കേതികമായി യുദ്ധമുഖത്തു തന്നെയാണു നിലനില്‍ക്കുന്നത്. ഇതിനു പുറമെ സാമൂഹികവും സാമ്പത്തികവുമായ നയതന്ത്ര സഹകരണവും ചര്‍ച്ചയാകും. ഉച്ചകോടി നടക്കുന്ന ദിവസം യു.എസ്ദ.കൊറിയ സംയുക്ത നാവികാഭ്യാസം നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.
ഉച്ചകോടിക്കു ശേഷം അടുത്തു തന്നെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കിം കൂടിക്കാഴ്ച നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago