HOME
DETAILS

ചെങ്ങന്നൂര്‍ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

  
backup
April 27, 2018 | 3:20 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0

 

ചെങ്ങന്നൂര്‍: മെയ് 28ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മൂന്ന് മുന്നണി സ്ഥാനാര്‍ഘികള്‍.
എല്‍.ഡി.എഫ് സ്ഥാനാര്‍ഘി സജി ചെറിയാന്‍ നൂറ്് ശതമാനം ആത്മവിശ്വാസമാണുള്ളതെന്നും എല്ലാ സംഘടനാ പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയായെന്നും പറഞ്ഞു.
മണ്ഡലതലം മുതല്‍ ബൂത്ത് തലംവരെയുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. താഴെത്തലത്തില്‍ മൂന്ന് തവണ വീടുകള്‍ കയറികഴിഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ കുറച്ച് നേതാക്കല്‍ പോയിരിക്കുന്നത് ഒഴിച്ചാന്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലെ സജീവതയ്ക്ക് ഒരു കുറവുമില്ല. അഞ്ച് വര്‍ഷത്തേക്കാണ് എല്‍.ഡി.എഫിന് ജനങ്ങള്‍ അവസരം നല്‍കിയത്.
അത് പൂര്‍ത്തിയാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും സജി ചെറിയാന്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയത് സംബന്ധിച്ച ഇടതുവലത് മുന്നണികളുടെ ആക്ഷേപങ്ങള്‍ ഇതോടെ അവസാനിച്ചതായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് ഇതുവരെ ഒരു പ്രവര്‍ത്തനവും നിര്‍ത്തിയിരുന്നില്ല.
ബി.ജെ.പിയോട് ജനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന മനോഭാവമല്ല ഇപ്പോള്‍ ഉള്ളത്. ജയിക്കുന്ന സ്ഥാനാര്‍ത്ഥിയല്ല ബി.ജെ.പിയുടേതെന്ന കാഴ്ചപ്പാട് മാറി. ഇ്തവണ മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ആളുകളുടേയും വോട്ട് ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപത്തെ സ്വാഗതം ചെയ്യുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.അതിശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നകതായി ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഘി ഡി.വിജയകുമാര്‍ പറഞ്ഞു. പണ്‌കൊഴുപ്പില്ലാതെ ചിട്ടയോടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടാണ്.
28ന് തെരഞ്ഞെടുപ്പ് നടക്കുമെന്നുള്ള പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. സ്‌കൂള്‍തുറപ്പും കാലവര്‍ഷവും എത്തുന്നതിന് മമ്പേ തെരഞ്ഞെടുപ്പ് നടത്തുന്നത് എല്ലാവര്‍ക്കും സൗകര്യമായിരിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  2 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago