മുന്‍സിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് തുടക്കമായി
പുനലൂര്‍: പുനലൂരിലെ ഏഴ് നില മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ ആധുനിക രീതിയിലെ നിര്‍മാണത്തിന് തുടക്കമായി. 3.90 കോടിയാണ് ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് ചെലവിടുന്നത്. അശാസ്ത്രീയ നിര്‍മാണവും കാലപ്പഴക്കവും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര സമുച്ചയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാക്കി. പുനലൂര്‍ പട്ടണത്തിലെ ആദ്യ ബഹുനില മന്ദിരമാണിത്. സമുച്ചയത്തില്‍ നിന്ന് ബാങ്കുകളും നിരവധി സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്കു മാറുകയും ചെയ്തു.
പട്ടണത്തിന്റെ പ്രധാന ഭാഗത്തെ കെട്ടിടം നവീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ പദ്ധതി തയാറാക്കി. പുതിയ മന്ദിരം നിര്‍മിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ തദ്ദേശ വകുപ്പ് ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ വിദഗ്ധ സംഘം കെട്ടിടം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. ഏഴുനില മന്ദിരത്തിന്റെ പില്ലറുകള്‍ ഉള്‍പ്പെടെ ചട്ടക്കൂടിന് ഉറപ്പുണ്ടെന്നു കണ്ടെത്തിയതിനേതുടര്‍ന്നാണ് പില്ലര്‍ നിലനിര്‍ത്തി മന്ദിര നവീകരണത്തിനു പദ്ധതിയൊരുക്കിയത്.
വിശാലമായ വാഹന പാര്‍ക്കിങ്ങും മൂന്ന് ലിഫ്റ്റുകളും മന്ദിരത്തിന്റെ മുന്‍ഭാഗത്തു വിശാലമായ പടവുകളും എല്ലാം ബഹുനില മന്ദിരത്തില്‍ ഒരുക്കും.മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ് നവീകരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാല്‍ നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സന്‍ കെ. പ്രഭ, സ്റ്റാന്‍ഡിങ്് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടന്‍, ലളിതമ്മ, കൗണ്‍സിലര്‍മാരായ സുശീല രാധാകൃഷ്ണന്‍, സിന്ധു ഗോപകുമാര്‍, ജി. ജയപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."