കള്ളനോട്ട് കേസ്: മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു
മഞ്ചേരി: പെരിന്തല്മണ്ണയില്വെച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ മുഴുവന്‍ പ്രതികളെയും മഞ്ചേരി ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി സുധീര്‍ വെറുതെവിട്ടു. വാഴക്കാട് തലകുന്നത്ത് അബ്ദുല്‍കലാം ആസാദ്, കുടക്മടിക്കേരി നെച്ചിക്കാടന് ചേക്കുമുഹമ്മദ്, ഓമാനൂര്‍ പുത്തന്‍വീട്ടില്‍ നൗഷാദ്, ചെമ്പ്രശ്ശേരി മൂസ എന്നിവര്കെതിരെയായിരുന്നു കേസ്. അഞ്ചാം പ്രതി ദാമോദരന്‍ വിചാരണക്കിടെ മരണപെട്ടിരുന്നു. 2008 മാര്‍ച്ച് 15നായിരുന്നു കേസിനാസ്പദമായ സംഭവം.
പെരിന്തല്‍മണ്ണക്കടുത്തുള്ള ഓരോടംപാലത്തുവെച്ചാണ് പ്രതികളില്‍ നിന്നും പൊലിസ് കള്ളനോട് പിടികൂടിയിരുന്നത്. ഒന്നാം പ്രതി തലകുന്നത് അബ്ദുല്‍കലാം ആസാദ് എന്നയാളെയാണ് പെരിന്തല്‍മണ്ണ പൊലിസ് ആദ്യം പിടികൂടിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൂടുതല്‍ പ്രതികള്‍ കുടുങ്ങിയത്. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. അഡ്വ: സഹീര്സിംഗ്, അഡ്വ :അനീഷ് എന്നിവര്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."