പരിഷ്കരിച്ച ശമ്പളം ലഭ്യമാക്കണം: ക്ലസ്റ്റര്‍ കോഡിനേറ്റേഴ്സ് ഫോറം
മലപ്പുറം: അധ്യാപകരുടെ ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ക്ലസ്റ്റര്‍ കോഡിനേറ്റേഴ്സ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം 2012 ലാണ് കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ സര്‍വശിക്ഷാ അഭിയാന് കീഴില്‍ ക്ലസ്റ്റര്‍ റിസോഴ്സ് സെന്ററില്‍ കോഡിനേറ്റര്‍മാരായി ജോലി ചെയ്തു വരുന്നത്. എന്നാല്‍ പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവുണ്ടായിട്ടും ഇനിയും ഇവര്‍ക്ക് അത് ലഭ്യമായിട്ടില്ല. ഇതേത്തുടര്‍ന്ന് അധ്യാപകരെല്ലാം സംഘടിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നാളിതുവരെയായിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. പത്രസമ്മേളനത്തില്‍ അനില്‍ കുമാര്‍, സോമസുന്ദരന്‍, മനോജ് കുമാര്‍, ഹംസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."