HOME
DETAILS
MAL
സഊദിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് യു.എന്‍ തിരുത്തി
backup
June 07 2016 | 23:06 PM
റിയാദ്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സഊദിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭ തിരുത്തി. യമനിലെ താഇസില്‍ സ്കൂളുകളും ആശുപത്രികളും അടങ്ങുന്ന പൊതു ഇടങ്ങളെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ബോംബിട്ടു തകര്‍ത്തുവെന്ന യു.എന്‍ റിപ്പോര്‍ട്ടാണ് സഊദിയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തിരുത്തിയത്. രാജ്യത്തെ ഉയര്‍ന്ന സഊദി പണ്ഡിതസഭാ നേതൃത്വം, സഊദിയുടെ പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍, പ്രതിരോധ മന്ത്രിയുടെ ഉപദേശകനും യമന്‍ യുദ്ധത്തിലെ അറബ് സഖ്യത്തിന്റെ കമാന്‍ഡറുമായ ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് അസീരി തുടങ്ങിയവര്‍ കടുത്ത ഭാഷയില്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."