കോഴിക്കോട്ട് സ്ഥിരീകരിച്ചത് സെറിബ്രല്‍ മലേറിയ അല്ലെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട്ട് സ്ഥിരീകരിച്ചത് സെറിബ്രല്‍ മലേറിയ (മസ്തിഷ്‌ക മലമ്പനി) അല്ലെന്ന് ആരോഗ്യവകുപ്പ്. രോഗികള്‍ക്ക് സെറിബ്രല്‍ മലേറിയയുടെ ലക്ഷണങ്ങളൊന്നുമില്ലെന്നും സാധാരണ മലേറിയ മാത്രമാണെന്നും ഡി.എം.ഒ: ആര്‍.എല്‍.സരിത പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിന് കൈമാറി. ഏലത്തൂര്‍ പുതിയാപ്പയിലെ ചെറിയപുരയില്‍ ദിവാകരന്‍(60), ഭാര്യ വിജയമണി (48), മകള്‍ ദിവ്യ(27), പേരക്കുട്ടികളായ റിഥി(നാല്), ഷിഥി(രണ്ട്) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മലേറിയ സ്ഥിരീകരിച്ചത്.
ഇവര്‍ മെഡിക്കല്‍ കോളേജിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലുമായി ചികിത്സയിലാണ്. ഈ കുടുംബത്തില്‍ ആകെ 12 അംഗങ്ങളാണുള്ളത്.
ഇപ്പോള്‍ രോഗം ബാധിച്ച അഞ്ചു പേരും മുന്‍പ് ദൂരയാത്ര പോയിരുന്നെന്നും അതിലൂടെ പകര്‍ന്നതാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
അതേസമയം, കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ പ്രദേശത്ത് ഇത്തരം പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ഇത് സാധാരണ മലമ്പനി മാത്രമാണെന്നും മതിയായ ചികിത്സ ലഭിക്കാതിരിക്കുമ്പോഴാണ് സെറിബ്രല്‍ മലേറിയയാവുകയെന്നും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് സീനിയര്‍ ബയോളജിസ്റ്റ് എസ്.വിനോദ് കുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."