HOME
DETAILS

ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ ജംബോ വിമാന സർവ്വീസ് ഫെബ്രുവരി പതിനാറ് മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  
backup
January 01, 2020 | 2:53 PM

jidha-karipoor-service

റിയാദ്: ജിദ്ദ,മലബാർ മേഖല പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവിൽ കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് എയർ ഇന്ത്യ ജംബോ സർവ്വീസ് അടുത്ത മാസം മുതൽ ആരംഭിക്കും. അടുത്ത മാസം പതിനാറ് മുതൽ ആരംഭിക്കുന്ന ജിദ്ദ- കരിപ്പൂർ ടിക്കറ്റിനു ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ജിദ്ദ കരിപ്പൂർ സെക്റ്ററിൽ ആരംഭിക്കുന്ന ജംബോ സർവ്വീസ് ജിദ്ദ മേഖലയിലെ മലബാർ പ്രവാസികൾക്കും വിശുദ്ധ ഭൂമിയിലേക്ക് ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്കും ഏറെ ആശ്വാസകരമായിരിക്കും. ഏറെ കാലമായി ഇക്കാര്യം ആവശ്യപ്പെട്ടു മലബാർ നിവാസികൾ കാത്തിരിക്കുകയായിരുന്നു.


        നിലവിൽ തയ്യാറാക്കിയിരിക്കുന്ന സമയക്രമം പ്രകാരം രാത്രി 11.15 നു ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 07.05 നു കരിപ്പൂരിൽ എത്തും. തിരിച്ചു വൈകിട്ട് 5.30 നു പുറപ്പെട്ടു 9.15ന് ജിദ്ദയിൽ എത്തും. 45 കിലോ ലഗേജാണ് എയർ ഇന്ത്യ ഓരോ ഓരോ യാത്രക്കാരനും അനുവദിക്കുക. 2019 ഫെബ്രുവരിയിലാണ് കരിപ്പൂര്‍- ജിദ്ദ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചത്. തുടർന്ന്, ബി 747-400 ജെംബോ വിമാനത്തിന് ഡി.ജി.സി.എ കഴിഞ്ഞ ജൂലൈയിൽ അനുമതി നൽകിയിരുന്നു. എന്നാല്‍ സ്ഥിരം ജംബോ സര്‍വ്വീസുകള്‍ക്കുള്ള അനുമതി റണ്‍വേ നവീകരണത്തിന്റെ പേരില്‍ വൈകുകയായിരുന്നു. ണ്‍വേയുടെ നീളം 6,000 അടിയില്‍ നിന്നും 9,000 അടിയാക്കി നവീകരിച്ച ശേഷവും സ്ഥിര പറക്കലിനുള്ള അനുമതി വൈകുകയായിരുന്നു.


        നിലവില്‍ പ്രവാസികള്‍ക്ക് കണ്ണൂരോ, നെടുമ്പാശ്ശേരിയിലോ വിമാനം ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്. ഇത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. ജംബോ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതിലൂടെ പ്രവാസികളുടെ യാത്രാ ദുരിതത്തിന് വിരാമമായിരിക്കുന്നത്. 2015 ഏപ്രിൽ മുപ്പതിനാണ് റൺവേ നവീകനത്തിന്റെ പേരിൽ കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങൾ പിൻവലിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  3 days ago
No Image

ഔദ്യോഗികമായി സമാപിച്ചിട്ടും ഒഴുക്ക് നിലക്കാതെ തഹിയ്യ

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യ ഹര്ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 days ago
No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  3 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  3 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  3 days ago