HOME
DETAILS
MAL
ഭിന്നലിംഗക്കാര്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കും: കെ.ജഗദമ്മ
backup
June 09 2016 | 08:06 AM
കൊല്ലം: ഭിന്നലിംഗക്കാര്‍ക്കു വേണ്ടി സംരക്ഷണ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ.ജഗദമ്മടീച്ചര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തും ലൗലാന്റ് ആര്‍ട്ട് സൊസൈറ്റിയും ഭിന്നലിംഗക്കാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇവര്‍ക്ക് സമത്വവും തുല്യ നീതിയും ഭരണഘടന ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവരുടെ സ്ഥിതി ദയനീയമാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരോജിനി ബാബു, ഷെര്‍ലി സത്യദേവന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.അനില്‍കുമാര്‍, സൂര്യ, അനില്‍.എസ്.ദാസ്, ഡോ.സന്ധ്യ, ദീപ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."