HOME
DETAILS

മുക്കത്ത് വ്യാപക അക്രമം: നിവര്‍ത്തിയില്ലാതെ കടകളടച്ച് വ്യാപാരികള്‍

  
backup
January 04 2019 | 05:01 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82

മുക്കം/ ഓമശ്ശേരി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. ജനങ്ങള്‍ ഹര്‍ത്താല്‍ തള്ളിക്കളയുമെന്ന സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്ന് അക്രമികള്‍ മനപൂര്‍വം അഴിഞ്ഞാടുകയായിരുന്നു. കഴിഞ്ഞദിവസം മുക്കത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നുവെങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതോടെ വ്യാപാരികള്‍ നിസ്സഹായരായി. പലയിടത്തും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തു. ഹര്‍ത്താലിനോട് മലയോര മേഖല സമ്മിശ്രമായാണ് പ്രതികരിച്ചത്. മുക്കം അടക്കമുള്ള അങ്ങാടികളില്‍ കടകള്‍ തുറക്കുകയോ വാഹനങ്ങള്‍ ഓടുകയോ ചെയ്തില്ലെങ്കിലും ഗ്രാമപ്രദേശങ്ങള്‍ സാധാരണ നിലയിലായിരുന്നു. ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വാഹന ഗതാഗതത്തിനും കാര്യമായി തടസമുണ്ടായില്ല. മുക്കം പി.സി ജങ്ഷന്‍, അഭിലാഷ് ജങ്ഷന്‍, കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പൊലിസ് വിരട്ടി ഓടിക്കുകയും പന്നിക്കോട് അങ്ങാടിയില്‍ രണ്ട് തവണ ലാത്തിവീശുകയും ചെയ്തു. റോഡില്‍ മരങ്ങള്‍ കൂട്ടിയിട്ട് തടസം സൃഷ്ടിക്കുകയും ടയര്‍ റോഡിലിട്ട് കത്തിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പന്നിക്കോട് അങ്ങാടിയില്‍ മുക്കം എസ്.ഐ കെ.പി അഭിലാഷിന്റെ നേതൃത്വത്തില്‍ രാവിലെ 8.30 ഓടെ ലാത്തി വീശിയത്. ചിതറി ഓടിയ പ്രവര്‍ത്തകര്‍ പൊലിസ് പോയതിന് ശേഷം വീണ്ടും മരക്കഷ്ണങ്ങള്‍ റോഡില്‍ കൂട്ടിയിടുകയും വാഹനങ്ങള്‍ തടയുകയുമായിരുന്നു. ഇതോടെ 11.30 ഓടെ പൊലിസ് വീണ്ടും സ്ഥലത്തെത്തി ലാത്തി വീശി. ഹര്‍ത്താല്‍ ആരംഭിക്കുന്ന ആറ് മണിക്ക് മുന്‍പ് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടസപ്പെടുത്താന്‍ വെച്ച കല്ലില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞ് മദ്‌റസ അധ്യാപകന് ഗുരുതരമായി പരുക്കേറ്റു. മുക്കത്ത് ഹര്‍ത്താല്‍ അനുകൂലികളുടെ മൊബെല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പൊലിസ് പരിശോധിച്ചു. മുക്കം പി.സി ജങ്ഷനില്‍ തുറന്നു പ്രവര്‍ത്തിച്ച വിജയ ലോട്ടറി ആന്‍ഡ് മൊബൈല്‍ കടക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംരക്ഷണമൊരുക്കി. ഹര്‍ത്താലില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം ഏരിയ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
ഓമശ്ശേരി: ഹര്‍ത്താലിന്റെ മറവില്‍ ഓമശ്ശേരിയില്‍ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം. ഇന്നലെ രാവിലെ സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കടകളപ്പിക്കുകയും റോഡില്‍ തീയിടുകയും താഴെ ഓമശ്ശേരിയിലെ ഹോട്ടല്‍ എറിഞ്ഞുതകര്‍ക്കുകയും ഹോട്ടലുടമയെ മര്‍ദിക്കുകയും ചെയ്തു. രാവിലെ ഒന്‍പതോടെയാണ് ഹര്‍ത്താലനുകൂലികളായ ഒരു സംഘം താഴെ ഓമശ്ശേരിയില്‍ നിന്ന് പ്രകടനമായി വന്നത്.
പാതി ഷട്ടറിട്ട 'ഡ്രീം കപ് കഫെ' എന്ന ഹോട്ടലില്‍ കയറി ആളുണ്ടോ എന്ന് പരിശോധിച്ച ശേഷം പ്രകടനക്കാര്‍ നഗരം ചുറ്റി വന്ന് വീണ്ടും ഹോട്ടലിനു മുന്‍പില്‍ സംഘടിക്കുകയായിരുന്നു. ബില്‍ഡിങ് ഉടമ കാര്യം തിരക്കുന്നതിനിടെ ഒരു സംഘം ഹോട്ടലിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഹോട്ടലിന്റെ മുന്‍വശത്തുള്ള ചില്ലുകള്‍ തകരുകയും ഹോട്ടല്‍ ഉടമ ഓമശ്ശേരി എടക്കോട് അശ്‌റഫിന് പരുക്കേല്‍ക്കുകയുമായിരുന്നു.
ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ആക്രമിച്ചതിന് അയ്യപ്പന്‍ എന്ന ഷാനുവിന്റെ നേതൃത്വത്തിലുള്ള അന്‍പതോളം പേര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കൊടുവള്ളി പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago