HOME
DETAILS

ഹര്‍ത്താല്‍: സി.പി.എം, ബി.ജെ.പി പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു

  
backup
January 04, 2019 | 8:50 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86

അലനല്ലൂര്‍: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ രാവിലെ മുതല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ നിലയില്‍ ആയിരുന്നു. ഏതാനും ചില വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാല്‍ ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി യാത്രക്കാരെ തടയുകയും തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹര്‍ത്താല്‍ അവസാനിക്കാറായതോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനമാണ് നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും സി.പി.എമ്മിനെതിരായും രൂക്ഷമായ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ എങ്ങിയത്. പാലക്കാട് നഗരത്തിലുള്‍പ്പെടെ സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് ജാഗ്രതയോടെ നിലയുറപ്പിച്ചത്. സി.പി.എം പാര്‍ട്ടി ഓഫിസിനു നേരെ അക്രമണമുണ്ടാകാം എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഓഫിസിനു മുന്നില്‍ വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിരുന്നു. ബി.ജെ.പി പ്രകടനക്കാര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പൊലിസിനെ ഇടപെടലില്‍ തല്‍ക്കാലം സംഘര്‍ഷം ഒഴിവായി.
തുടര്‍ന്ന് ബി.ജെ.പി പ്രകടനം ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സമാപിച്ചു. ശേഷം ആരംഭിച്ച സി.പി.എം പ്രകടനം കോടതിപ്പടിയിലെത്തി തിരിച്ച് ധര്‍മ്മര്‍ കോവില്‍ പരിസരത്തെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. ബി.ജെ.പി ഓഫിസിന് മുന്നില്‍ ഇരു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. തുടര്‍ന്ന് പൊലിസ് ലാത്തി വീശി. സി.പി.എം പ്രകടനം ആശുപത്രിപ്പടിയില്‍ സംഗമിച്ചു.
വീണ്ടും ധര്‍മ്മര്‍ കോവില്‍ പരിസരത്ത് സംഘര്‍ഷമുണ്ടായി ഇതിനിടെ പൊലിസുകാര്‍ക്ക് നേരെ വന്‍ അക്രമമുണ്ടായി. ഹര്‍ത്താലിനെത്തുടര്‍ന്ന് നഗരത്തിലുണ്ടാ സംഘര്‍ഷാവസ്ഥയില്‍ ട്രാഫിക് എസ്.ഐ ഉള്‍പ്പെടെ ആറ് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ട്രാഫിക് എസ്.ഐ യൂസഫ് സിദ്ധീഖ്, ക്രൈംബ്രാഞ്ച് എസ്.ഐ ഷിജു എബ്രഹാം, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജി, സുരേഷ്, ദേവസ്യ, അമ്പിളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
ഇതില്‍ ട്രാഫിക് എസ്.ഐയുടെ പരുക്ക് ഗുരുതരമാണ്. കുപ്പി കൊണ്ടുള്ള ഏറില്‍ തലക്കാണ് പരുക്കേറ്റിരിക്കുന്നത്. തലയില്‍ സ്റ്റിച്ചിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെങ്കിലും വിശദമായ പരിശോദനയിലേ കൃത്യമായ വിവരങ്ങള്‍ അറിയാനാകൂവെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  14 days ago
No Image

ഗസ്സയെ പട്ടിണിക്കിട്ട് നെതന്യാഹുവിന്റെ പുതിയ നിബന്ധന; ആയുധം വെച്ചില്ലെങ്കിൽ പുനർനിർമ്മാണമില്ല; ലെബനനിലും ധിക്കാരം തുടർന്ന് ഇസ്റാഈൽ

International
  •  14 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  14 days ago
No Image

'നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കണം'; ആവശ്യവുമായി വി.എം. സുധീരന്‍

Kerala
  •  14 days ago
No Image

കോന്നിയിലെ വ്യാജ പോക്സോ കേസ്: ബൈപ്പാസ് സർജറി കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും കേട്ടില്ല; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

Kerala
  •  14 days ago
No Image

സഊദിയിൽ വിദേശികൾക്ക് സ്വത്ത് വാങ്ങാൻ അനുമതി; നിയമം ലംഘിച്ചാൽ 10 മില്യൺ റിയാൽ വരെ കനത്ത പിഴ

Saudi-arabia
  •  14 days ago
No Image

ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ തോൽപ്പിക്കാനാകാത്ത ഒരേയൊരു രാജ്യം; ശാപം മാറ്റാൻ വിനിയും സംഘവും ഇറങ്ങുന്നു

Football
  •  14 days ago
No Image

'എന്ത് തെറ്റാണ് ചെയ്തതെന്ന് ആദ്യം പറയണം'; എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍

Kerala
  •  14 days ago
No Image

ഐപാഡ് ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനം; ഇനി ഫോണില്ലാതെയും വാട്സാപ്പ് ഉപയോഗിക്കാം

Tech
  •  14 days ago