HOME
DETAILS

സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കല്‍, സംസ്ഥാനത്തെ ജയിലുകളിലെ കേടായ നിരീക്ഷണ കാമറകള്‍ മാറ്റുന്നു

  
backup
January 13, 2020 | 3:45 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%aa

 

തിരുവനന്തപുരം: സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു. മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും മൂന്ന് ജില്ലാ ജയിലുകളിലും കേടായ കാമറകള്‍ മാറ്റി സ്ഥാപിച്ചുകഴിഞ്ഞാല്‍ ജയിലുകളെല്ലാം സുരക്ഷാ കാമറയുടെ നിരീക്ഷണത്തിലാകും.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ് കാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്. 11.45 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 48 ജയിലുകളില്‍ ഇപ്പോള്‍ കാമറ നിരീക്ഷണ സംവിധാനമുണ്ട്. ഇതിനെല്ലാം മുന്‍പേ സുരക്ഷാ കാമറ സ്ഥാപിച്ചത് തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകളിലുമാണ്. എന്നാല്‍ കാലപ്പഴക്കത്താല്‍ കാമറകള്‍ കേടായി.
അറ്റകുറ്റപ്പണികള്‍ക്ക് സാധിക്കാതെ വന്നതോടെ ഏറെക്കാലം കാമറകള്‍ മാറ്റിയില്ല.
ഇതിനിടെ മറ്റ് 48 ജയിലുകളില്‍ കാമറകള്‍ സ്ഥാപിക്കുകയും പദ്ധതി വിജയകരമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് ആറ് ജയിലുകളിലെ കേടായ കാമറകള്‍ മാറ്റാന്‍ തീരുമാനിച്ചത്. രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ആധുനിക കാമറകളാണ് സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  3 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  3 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  3 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  3 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  3 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago