കേരളത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തില്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നിച്ചുള്ള സമരത്തിന് തങ്ങള്‍ ആദ്യം
തയാറായതാണ്. എന്നാല്‍, ഒറ്റയ്ക്ക് കാര്യങ്ങള്‍ തീരുമാനിച്ച് ആ സാഹചര്യം ഇടതുമുന്നണി ഇല്ലാതാക്കുകയായിരുന്നു. സമരത്തിന്റെ നേട്ടങ്ങളെല്ലാം മുഖ്യമന്ത്രി സ്വയം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ്. ഇതിലൂടെ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ഇത് മുഖ്യമന്ത്രിപദത്തിന് ചേര്‍ന്നതല്ല. നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരേ ഒരു വാക്കുപോലും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. മോദിയെയും അമിത്ഷായെയും പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കാനും പിണറായി തയാറല്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
സര്‍വകക്ഷി യോഗം വിളിക്കാനും നിയമസഭ വിളിച്ചുചേര്‍ക്കാനും കേരളത്തില്‍ ആദ്യം ആവശ്യപ്പെട്ടത് തങ്ങളാണ്. കോഴിക്കോട് കടപ്പുറത്ത് 18ന് കപില്‍ സിബല്‍ പങ്കെടുക്കുന്ന മഹാറാലി നടത്തും. കേരളത്തിലെ സമരപരിപാടികളില്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കും. ഫെബ്രുവരി ആദ്യ ആഴ്ച രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."