HOME
DETAILS

മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ കേസിലെ പ്രതിയെ പിടികൂടി

  
backup
January 16 2020 | 02:01 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

ജിദ്ദ: മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച്
മോഷണം പതിവാക്കിയ കേസിൽ പ്രതിയായ അറബ്​ വംശജൻ പിടിയിലായി. 40ലധികം വാനുകളിൽ കവർച്ച നടത്തിയ അറബ്​ പൗരനെയാണ്​ ജിദ്ദ​ പൊലീസ്​ പിടിച്ചത്​. നിരവധി പരാതികൾ ലഭിച്ചതി​നെ തുടർന്ന് രഹസ്യന്വേഷണ വിഭാഗം​ നടത്തിയ നിരീക്ഷണത്തിലൂടെയാണ്​ പ്രതിയെ വലയിലായത്​. ബനീ മാലികിലെ താമസ കേന്ദ്രത്തിൽ വെച്ചായിരുന്നു അറസ്​റ്റ്​​.

മോഷ്​ടിച്ച നിരവധി സാധനങ്ങൾ ഇയാളിൽ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. ഈ സാധനങ്ങളുമായി രാജ്യം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയയിൽ മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവർച്ച നടന്നിരുന്നു. 32 വാനുകളിൽ ഒരു രാത്രിയിൽ ഒരുമിച്ചാണ്​ മോഷണം നടന്നത്​. 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലെ ടൊയോട്ട ഹയസ് ചരക്ക്​ വാനുകളിൽ നിന്ന്​ എൻജിന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളാണ്​ മോഷണം പോയത്​. വാഹനത്തെ നിയന്ത്രിക്കുന്ന ഈ ഉപകരണം ഡ്രൈവർ കാബിനിലെ വലത്തെ സീറ്റിനടിയിലാണ്​ ഘടിപ്പിച്ചിട്ടുള്ളത്. ഇതില്ലാതെ വാഹനം സ്​റ്റാര്‍ട്ടാകില്ല. മോഡലുകൾക്ക്​ അനുസരിച്ചു 2,000 മുതൽ 4,000 റിയാൽ വരെ വിലയുണ്ട്​ ഇതിന്​.

ഷറഫിയയിലെ വിവിധ സ്ഥലങ്ങളിൽ രാത്രി പാർക്ക് ചെയ്​തിരുന്ന വാഹനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് വ്യാപക മോഷണം നടന്നത്. മലയാളികളുടെ സെയിൽസ് വാഹനങ്ങളായിരുന്നു ഇവയിൽ അധികവും. രാവിലെ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം ഡ്രൈവർമാരും മറ്റുളളവരും അറിയുന്നത്. സൈഡിലുള്ള ചില്ലുകൾ പൊട്ടിച്ചായിരുന്നു മോഷണം. പൊലീസും വിരലടയാള വിദഗ്​ധരും തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്​തിരുന്നു. ഇതിനിടെ യാണ് പ്രതിയെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago