HOME
DETAILS

പൗരത്വ നിയമ ഭേദഗതി: ദക്ഷിണ കന്നഡയില്‍ പ്രതിഷേധമിരമ്പി

  
backup
January 17 2020 | 02:01 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf

 

 


മംഗളൂരു: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മംഗളൂരുവില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു.
മംഗളൂരുവിലെ അഡ്യാര്‍ കണ്ണൂരിലാണ് റാലിയും പ്രതിഷേധ സംഗമവും നടന്നത്. മംഗളൂരു നഗരത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലികള്‍ക്കു പൊലിസ്അനുമതി നല്‍കുന്നില്ല. ഡിസംബര്‍ 19നു രണ്ടുപേര്‍ പൊലിസ് വെടിവയ്പ്പില്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം രണ്ടു പേര്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടാല്‍ പ്രതിഷേധം അടങ്ങുമെന്ന പൊലിസ് നിഗമനം പാടെ അസ്ഥാനത്താക്കിയാണ് കഴിഞ്ഞ ദിവസം പതിനായിരങ്ങള്‍ സംബന്ധിച്ച റാലിയും സംഗമവും വിവിധ സംഘടനകളുടെ കൂട്ടായ്മയില്‍ നടന്നത്. ഉള്ളാള്‍ മേഖലയിലുള്ള ഒട്ടനവധിപേര്‍ നേത്രാവതിപ്പുഴയില്‍ ദേശീയ പതാകയും പിടിച്ചു ബോട്ടില്‍ സഞ്ചരിച്ചാണ് ബി.സി റോഡ് പരിസരത്തെ അഡ്യാര്‍ കണ്ണൂരിലെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ സമൂഹത്തില്‍ ഭയം വളര്‍ത്താന്‍ ശ്രമിക്കുകയാണ്, ആളുകള്‍ ഒരു പരിധിവരെ ഭയപ്പെടും, പക്ഷേ ഒടുവില്‍ പൗരന്മാര്‍ തെരുവിലിറങ്ങുമെന്നും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.'ഇത് ഒരു മുസ്‌ലിം പ്രതിഷേധമല്ല, ഒരു ഹിന്ദു രാഷ്ട്രം രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല, ദലിതര്‍ക്കും സ്ത്രീകള്‍ക്കും എതിരാണെന്നും പ്രതിഷേധ സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
സമരത്തെത്തുടര്‍ന്ന് അയ്യായിരത്തിലധികം പൊലിസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്. മംഗളൂരുവില്‍ പീപ്പിള്‍സ് ട്രൈബ്യൂണലിന്റെ അധ്യക്ഷനായ റിട്ട. സുപ്രിം കോടതി ജഡ്ജി ഗോപാല്‍ ജി ഗൗഡയും ചടങ്ങില്‍ സംസാരിച്ചു. റാലിക്ക് മൂന്ന് കിലോമീറ്ററോളം നീളമുണ്ടായിരുന്നു.
പ്രതിഷേധ സംഗമം ഉഡുപ്പി ജില്ലാ ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കിഴൂര്‍, മംഗളൂരു സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി പ്രാര്‍ഥന നടത്തി.
എം.എല്‍.എ യു.ടി ഖാദര്‍, എം.എല്‍.സി, ബി.എം. ഫാറൂഖ്, മുന്‍ എം.എല്‍.എ, ബി.എ മൊയ്തീന്‍ ബാവ, ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, അഭിഭാഷകന്‍ സുധീര്‍ കുമാര്‍ മരോലി, കെ.എസ് മുഹമ്മദ് മസൂദ്, ഫസല്‍ കോയമ്മ തങ്ങള്‍, ദക്ഷിണ കന്നഡ ജില്ലാ വഖ്ഫ് കമ്മിറ്റി പ്രസിഡന്റ് യു.കെ മോനു കനച്ചൂര്‍, ഡോ. അബ്ദുല്‍ റാഷിദ് സൈനി, കര്‍ണാടക സമസ്ത മുശാവറ സംസ്ഥാന സെക്രട്ടറി യു.കെ അബ്ദുല്‍ അസീസ് ദാരിമി എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago
No Image

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

National
  •  2 months ago
No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago