കുടിവെള്ള സമരത്തിന് ജനപിന്തുണ ലഭിച്ചതാണ് ജനപ്രതിനിധികളെ ചൊടിപ്പിക്കുന്നത്: എം ലിജു
ആലപ്പുഴ : കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കെ.സി വേണുഗോപാല്‍ എം.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടിവെള്ള സമരത്തിന് രാഷ്ട്രീയാതീതമായി ലഭിച്ച ജനപിന്തുണ കണ്ട് വിറളി പിടിച്ചാണ് മന്ത്രി തിലോത്തമനും, ആരീഫ് എം.എല്‍.എയും സമരത്തിനെതിരെ പ്രസ്താവനയിറക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു പറഞ്ഞു.
കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇടത് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് ബോധ്യം വന്നതിന്റെ തെളിവാണ് ഇരുവരുടേയും രൂക്ഷ പ്രതികരണം. ജനപ്രതിനിധി എന്ന നിലയില്‍ കെ.സി.വേണുഗോപാല്‍.എം.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിലോത്തമന്റേയും, ആരീഫിന്റേയും സര്‍ട്ടിഫിക്കറ്റ് വേണ്ട. 24മണിക്കൂറും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് വേണുഗോപാല്‍ എന്നത് ആലപ്പുഴയിലെ ജനങ്ങള്‍ക്കറിയാം. കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി എം.പി എന്തൊക്കെ ഇടപെടലുകള്‍ നടത്തിയെന്നറിയാന്‍ ഇത് സംബന്ധിച്ച് നടന്ന ഔദ്യോഗിക യോഗങ്ങളുടെ മിനിട്‌സ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റിലും കലക്ടറേറ്റിലും ഉള്ള രേഖകള്‍ പരിശോധിച്ചാല്‍ മാത്രം മതി.
കുടിവെള്ള പ്രശ്‌നത്തിനായി നടത്തിയ സമരത്തിന് മറുപടിയുമായി കോണ്‍ഗ്രസിനേയും, എം.പിയേയും കുറ്റം പറയാനല്ല എല്‍.ഡി.എഫ് ശ്രമിക്കേണ്ടതെന്നും പ്രശ്‌ന പരിഹാരത്തിന് നടപടിയെടുത്തുകൊണ്ടാണെന്നും ലിജു പറഞ്ഞു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ എക്സ്റ്റന്‍ഷന്‍ പ്രൊജക്ട് പൂര്‍ത്തീകരിക്കാന്‍ എന്തു നടപടിയെടുത്തുവെന്ന് വിശധീകരിക്കുവാനുള്ള ബാധ്യത ഇവര്‍ക്കുമുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതി തങ്ങലുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ എട്ടുകാലി മമ്മൂഞ്ഞിനെയാണ് ഓര്‍മിപ്പിക്കുന്നത്.
പദ്ധതിയുടെ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 60 കോടി രൂപ അനുവദിപ്പിച്ചതിന് പിന്നില്‍ കെ.സി വേണുഗോപാലിന്റെ പ്രയത്‌നമാണ് ഉള്ളതെന്ന് ചേര്‍ത്തലയിലെ സാധാരണക്കാര്‍ക്കുപോലും അറിയാവുന്ന വസ്തുതകള്‍ ഇതൊക്കെയാണെന്നിരിക്കെ ആരീഫും, തിലോത്തമനും നടത്തുന്ന പ്രസ്താവനാ രാഷ്ട്രീയത്തിന് പിന്നിലുള്ള കഴമ്പില്ലായ്മ ജനങ്ങള്‍ തിരിച്ചറിയുമെന്നും ലിജു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."