HOME
DETAILS

ഐ ലീഗ് വിജയവഴി മറന്ന് ഗോകുലം

  
backup
January 21, 2020 | 5:41 AM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%95

 

 

ലുധിയാന: ഐ ലീഗില്‍ പരാജയത്തില്‍ നിന്ന് പതുക്കെ കരകയറി വരികയായിരുന്ന ഗോകുലം കേരള എഫ്.സിക്ക് വീണ്ടും തോല്‍വി. ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് മിനര്‍വ പഞ്ചാബ് എഫ്.സിയാണ് തടയിട്ടത്. മിനര്‍വയുടെ തട്ടകത്തില്‍ 3-1നായിരുന്നു ഗോകുലത്തിന്റെ പരാജയം. ഈസ്റ്റ് ബംഗാളിനെതിരേ കൊല്‍ക്കത്തില്‍ ജയം നേടിയതിന്റെ ആത്മവിശ്വസത്തില്‍ ഇറങ്ങിയ ഗോകുലത്തിനെതിരേ മിനര്‍വ ആധിപത്യം പുലര്‍ത്തുകയായിരുന്നു.
മത്സരത്തില്‍ ഹെന്റി കിസേക്കയുടെ ഗോളാണ് ഗോകുലം ആരാധകര്‍ക്ക് ആശ്വാസത്തിന് വക നല്‍കിയത്. എതിര്‍ ടീമിന് വേണ്ടി ഡിപാന്‍ഡ ഡിക്ക ഇരട്ടഗോളും അക്കൗണ്ടിലാക്കി. സസ്‌പെന്‍ഷനിലായിരുന്ന മുഹമ്മദ് ഇര്‍ഷാദും ഹാറൂന്‍ അമിരിയും ഗോകുലം നിരയില്‍ ഇടം കണ്ടെത്തിയപ്പോള്‍ കഴിഞ്ഞ കളിയില്‍നിന്ന് മാറ്റമില്ലാതെയാണ് മിനര്‍വ ഇറങ്ങിയത്.
ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മലബാറിയന്‍സിനെ മറികടക്കാന്‍ മിനര്‍വ പഞ്ചാബിനായി. കുറിയ പാസുമായി കളംവാണ മിനര്‍വയെ ഷോട്ടുകളില്‍ പിന്നിലാക്കിയാണ് ഗോകുലം കരുത്തറിയിച്ചത്.
കിസേക്കയും മാര്‍ക്കസ് ജോസഫുമായിരുന്നു കൂടുതല്‍ അപകടകാരികളായത്. എന്നാല്‍ അതൊന്നും ഗോളായി മാറിയില്ല. ആദ്യ പകുതിയിലെ എക്‌സ്ട്രാ മിനുട്ടിലാണ് കേരളത്തെ ഞെട്ടിച്ച് മിനര്‍വ അക്കൗണ്ട് തുറന്നത്. സെര്‍ജിയോ മാര്‍ബോസ സില്‍വ ജൂനിയറായിരുന്നു ഗോളിനവകാശി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി ഏഴ് മിനുട്ടുകള്‍ക്കകം ഹെന്റി കിസേക്കയിലൂടെ ഗോകുലം ഗോള്‍ മടക്കി.
52ാം മിനുട്ടില്‍ നായകന്‍ മാര്‍ക്കസ് നല്‍കിയ ഫ്രീ കിക്കില്‍ നിന്നായിരുന്നു കിസേക്കയുടെ ഗോള്‍നേട്ടം. എന്നാല്‍ ആ സമനിലയ്ക്ക് 64ാം മിനുട്ട് വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഡിപാന്‍ഡ ഡിക്കയുടെ ഡയറക്ട് ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതെ മൂലയിലെ താഴത്ത് ചെന്ന് പതിച്ചു.
90ാം മിനുട്ടില്‍ വീണ്ടുമൊരു കാമറൂണിയന്‍ ഗോള്‍ ഗോകുലം വലയില്‍ പതിച്ചതോടെ 3-1ന്റെ തോല്‍വിയുമായി ടീമിന് മടക്കം. രണ്ടാം പകുതിയുടെ അവസാന മിനിട്ടുകളില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതും ഗോകുലത്തിന് തിരിച്ചടിയായി. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരേണ്ട അവസരമാണ് ഗോകുലം തുലച്ചത്. ആറ് കളിയില്‍നിന്ന് മൂന്ന് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്.
10 പോയന്റുമായി ടീം അഞ്ചാം സ്ഥാനത്താണ്. ഒന്‍പത് മത്സരങ്ങള്‍ കളിച്ച മിനര്‍വ എഫ്.സി 14 പോയന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. അവസാനത്തെ നാല് കളിയിലും സമനില വഴങ്ങിയശേഷമാണ് മിനര്‍വ വിജയവഴിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago