HOME
DETAILS

പ്രളയം: 6,594 ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു നല്‍കി

  
backup
January 09, 2019 | 2:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-6594-%e0%b4%97%e0%b5%81%e0%b4%a3%e0%b4%ad%e0%b5%8b%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ വിലയിരുത്തി. തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണു ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം ഭൂമിയില്‍ വീടുനിര്‍മാണം ആരംഭിക്കാന്‍ ഇതിനകം 7,457 കുടുംബങ്ങള്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവരില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കി. മലയോരമേഖലയില്‍ 95,100 രൂപയും സമതലപ്രദേശത്തു 1,01,900 രൂപയുമാണ് ആദ്യഗഡുവായി നല്‍കിയത്. നാലുലക്ഷം രൂപയില്‍ ബാക്കിയുള്ള തുക രണ്ടു ഗഡുക്കളായി നല്‍കും.
സ്വന്തം ഭൂമിയില്‍ വീടുനിര്‍മാണം ആരംഭിക്കാന്‍ അപേക്ഷിച്ച ബാക്കിയുള്ള അര്‍ഹരായവര്‍ക്ക് അടുത്തയാഴ്ചയോടെ ആദ്യഗഡു കൈമാറും. ഭാഗികമായി തകര്‍ന്ന 2,43,690 വീടുകളില്‍ 57,067 പേര്‍ക്ക് തുക ലഭ്യമാക്കി. വീട് പുനര്‍നിര്‍മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ 'സുരക്ഷിത കൂടൊരുക്കും കേരളം' എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വ്യക്തമായ രൂപരേഖ തയാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് ദുരിതാശ്വാസ കമ്മിഷണര്‍ പി.എച്ച് കുര്യന്‍ നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  14 hours ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  14 hours ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  14 hours ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  15 hours ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  15 hours ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  16 hours ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  16 hours ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  16 hours ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  16 hours ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  16 hours ago