HOME
DETAILS

ഒരുങ്ങേണ്ട സമയം പരീക്ഷ

  
backup
January 21 2020 | 17:01 PM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7

പഠിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ മാത്രമാണ് പരീക്ഷ എന്നും അതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും മനസിലാക്കുക. കഴിഞ്ഞ പരീക്ഷാ ഫലങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഞാന്‍ ഫൈനല്‍ പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ വാങ്ങി അത്ഭുതകരമായ വിജയം നേടും. കൂട്ടുകാരെയും അധ്യാപകരെയും രക്ഷിതാക്കളെയും അമ്പരിപ്പിക്കും എന്നു തീരുമാനിച്ച് പഠനത്തില്‍ മുഴുകാന്‍ മനസ്സുണ്ടെങ്കില്‍ മികച്ച വിജയം നേടിയെടുക്കാവുന്നതേയുളളു.
ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മാത്രം പോര. അതോടൊപ്പം ശരിയായ വിധം സമയം ക്രമീകരണം നടത്തി ചിട്ടയായ പഠനവും ഉണ്ടാവേണ്ടതുണ്ട്. പരീക്ഷ വരുന്നു എന്നതുകൊണ്ട് ഭയം വേണ്ട. ഏകാഗ്രതയോടെ, ആത്മവിശ്വാസത്തോടെ, ലക്ഷ്യത്തോട് വിശ്വസ്തത കാണിച്ച് ടെന്‍ഷന്‍ കുറച്ചുകൊണ്ട് പഠിച്ചാല്‍ ആര്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടാം.
ഇന്നു തന്നെ ഒരു ടൈംടേബിള്‍ ഉണ്ടാക്കി പഠനം ആരംഭിക്കുക. ഇനിയുള്ള എല്ലാ ദിവസങ്ങളിലും കൃത്യസമയത്ത് ഉണരുന്നതും ഉറങ്ങുന്നതും വളരെ ഗുണം ചെയ്യും. പ്രവൃത്തി ദിവസങ്ങളില്‍ 6 മണിക്കൂറും അവധി ദിവസങ്ങളില്‍ 8 മണിക്കൂറും പഠിക്കുക. സമയത്തിന് വില കല്‍പ്പിക്കണം. നഷ്ടപ്പെടുത്തിക്കളയാന്‍ ഇനി ഒരു സെക്കന്റുപോലുമില്ല. സമയവും ചിന്തയും പ്രവര്‍ത്തനവും പുനഃക്രമീകരിക്കുക.
രാത്രി 10 മണിക്കുതന്നെ ഉറങ്ങുക. അതിരാവിലെ 4 മണിക്ക് എഴുന്നേല്‍ക്കുക. അതിരാവിലെ തന്നെ പഠിക്കുമ്പോള്‍ ആത്മസംതൃപ്തി വര്‍ധിക്കുകയും ഗ്രഹിക്കാനുള്ള കഴിവ് കൂടുകയും ചെയ്യും. തലേദിവസം രാത്രിതന്നെ രാവിലെ വായിക്കാനുള്ള പുസ്തകങ്ങള്‍ എടുത്തുവയ്ക്കുക. വിഷയങ്ങളുടെ പ്രാധാന്യം അനുസരിച്ച് പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുക. ദിവസങ്ങളും മണിക്കൂറുകളും വിഷയങ്ങള്‍ക്കായി തിരിക്കുക. നോട്ടുകളെല്ലാം പൂര്‍ണമാക്കുക.
പ്രധാനപ്പെട്ടത് എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പാഠഭാഗങ്ങള്‍ ശ്രദ്ധയോടെ പഠിക്കുക. ഇനി കൂട്ടുചേര്‍ന്നു പഠനത്തിന് സമയമില്ല. മനസിലാകാത്ത ഭാഗങ്ങള്‍ മാത്രം കൂട്ടുകാരോടോ ഇഷ്ടപ്പെട്ട ആത്മവിശ്വാസം നല്‍കുന്ന അധ്യാപരോടോ ചോദിച്ചുപഠിച്ചാല്‍ മതിയാകും.
സിനിമ വിനോദയാത്രകള്‍, വിരുന്നുകാര്‍, കൂട്ടുകാരുമായുള്ള ഒത്തുചേരല്‍, ടി.വി. എന്നിവയെല്ലാം ഒഴിവാക്കുക. എ പ്ലസ് വാങ്ങണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പഠിക്കുക. എല്ലാ കഴിവുകളും ഈശ്വരന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. ഈശ്വരനില്‍ വിശ്വാസമര്‍പ്പിച്ച് ഉണരുക. പ്രാര്‍ഥിച്ച് ഉറങ്ങുക, പ്രാര്‍ഥിച്ച് പഠിക്കുമ്പോള്‍ ഏകാഗ്രത വര്‍ധിക്കും. ആത്മബലം കൂടും. പരീക്ഷാപേടി, ഉത്കണ്ഠ എന്നിവ വിട്ടകലും.
ഓരോ ദിവസവും ശുഭകരമായും പ്രതീക്ഷാ നിര്‍ഭരവുമാക്കാനുള്ള ഊര്‍ജ്ജം സംഭരിക്കുക. ജീവിത വഴിത്താരയില്‍ ഒന്നാമനാകുവാന്‍ ഒരു ലക്ഷ്യം മാത്രം മുന്നില്‍ കാണുക. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുമെന്ന് ശക്തമായി വിശ്വസിക്കുക. പരീക്ഷയില്‍ ഉന്നതവിജയം നേടിയതിന്റെ ആനന്ദം ഭാവനയില്‍ കാണുക. അതിനുവേണ്ടി യത്‌നിക്കുക.
ചിട്ടയായി, അച്ചടക്കത്തോടെയുള്ള പഠനംമൂലം സമയലാഭം ഏറെ ഉണ്ടാകും. പഠനത്തോടൊപ്പം അത്യാവശ്യമായ നോട്ടുകുറിക്കലും, ചില കാര്യങ്ങള്‍ ഹൃദിസ്ഥമാക്കുമെല്ലാം ഏറെ ഗുണം ചെയ്യും. കണക്ക് തനിയെ ചെയ്തു പഠിക്കുക. ചിത്രങ്ങള്‍ വരച്ച് പഠിക്കണം. കവിതകള്‍ കഴിയുന്നത്ര മനഃപാഠമാക്കണം. കഠിനപാഠങ്ങള്‍ സാവധാനം പഠിക്കണം. പരീക്ഷയ്ക്ക് വരാവുന്ന ചോദ്യങ്ങള്‍ മുന്നില്‍കണ്ടു പഠിക്കണം. ശാസ്ത്ര സാങ്കേതിക പദങ്ങള്‍ പഠിക്കുമ്പോള്‍ അവയ്ക്ക് ഭാഷയില്‍ സാധാരണയുള്ള അര്‍ഥവും മനസിലാക്കണം.
ശരീരശുദ്ധി വരുത്തി ശ്രദ്ധയോടെ, ഏകാഗ്രതയോടെ പഠനത്തിനിരിക്കുക. ചിട്ടയും ക്രമവുമുണ്ടായാല്‍ സമയലാഭം ഉണ്ടാകും. ടെക്സ്റ്റ് ബുക്കുകള്‍, നോട്ടുബുക്കുകള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവ ചിട്ടയായി കൃത്യസ്ഥാനങ്ങളില്‍വച്ച് പഠിക്കാനൊരുങ്ങുക. ഇനിയുള്ള നാളുകളില്‍ നല്ല ഭക്ഷണം കഴിച്ച് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. ഓരോ 45 മിനിട്ട് കഴിയുമ്പോഴും വെള്ളം കുടിക്കണം. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഉപയോഗിക്കുക. വിശന്നിരുന്ന് പഠിക്കരുത്. അത് ഏകാഗ്രത കുറയ്ക്കും അമിതമായി ആഹാരം കഴിക്കരുത്. കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ ഉറങ്ങും.
പഠനവേളകളില്‍ ഉറക്കം വന്നാല്‍ 5-10 പ്രാവശ്യം ദീര്‍ഘനിശ്വാസം എടുക്കുക. കുറച്ചു സമയം നടന്ന് പഠിക്കുക. സ്ഥലം മാറിയിരുന്നോ, വിഷയം മാറ്റിയോ പഠിക്കുക. മുഖവും കൈയ്യും കാലും കഴുകുക. ശരീരത്തെ നോവിക്കുന്ന രീതികളും വെള്ളത്തില്‍ കാലുവച്ചുള്ള പഠനവും നല്ലതല്ല.
ആവര്‍ത്തിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ് ഓര്‍മയില്‍ നില്‍ക്കാന്‍ വേണ്ടത്. പലതവണ റിവിഷന്‍ നടത്തി പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ ശേഖരിക്കുക. ആവര്‍ത്തിച്ചുള്ള പഠനം ഓര്‍മശക്തി വര്‍ധിപ്പിക്കും. ചുരുക്കെഴുത്തു രീതി, മാപ്പ്, ചാര്‍ട്ട്, ഗ്രാഫ് രൂപങ്ങളിലുള്ള പഠനം എന്നിവയെല്ലാം ഓര്‍മയില്‍ നില്‍ക്കുവാനുള്ള എളുപ്പമാര്‍ഗങ്ങളാണ്. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് അവയെല്ലാം ഓര്‍മയില്‍ നില്‍ക്കുവാനുള്ള എളുപ്പമാര്‍ഗങ്ങളാണ്.
മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് അവ വായിച്ചു മനസിലാക്കി ഉത്തരമെഴുതുവാന്‍ ശീലിക്കുക. ഇത് പരീക്ഷാ ഹാളില്‍ സമയം ക്രമീകരിച്ച് ഉത്തരമെഴുതുന്നതിന് വളരെ സഹായിക്കും. എഴുതി പഠിക്കുന്നത് ഓര്‍മയില്‍ നിര്‍ത്താന്‍ എളുപ്പമായിരിക്കും. ഫൈനല്‍ പരീക്ഷ നന്നായി എഴുതാന്‍ കഴിയും.
ഇന്നുമുതല്‍ പരീക്ഷാദിനംവരെ മറ്റുള്ള ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ പഠനപ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകിയിരിക്കുക. ആറുമണിക്കൂര്‍ ഉറക്കം. ശേഷം മുഴുവന്‍ സമയവും ചിന്തയിലും പ്രവൃത്തിയിലും പഠനം തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുക. ചുരുക്കത്തില്‍ ബാക്കി മുഴുവന്‍ സമയവും പഠനത്തിനായി ഉപയോഗിക്കുക. ആകുലത ഒഴിവാക്കുക. ആത്മവിശ്വാസത്തോടെ, ഏകാഗ്രതയോടെ ടെന്‍ഷന്‍ കുറച്ചുകൊണ്ട് പഠിക്കുക. ജീവിത വിജയത്തിന് വ്യക്തിത്വവികസനത്തിന് പരീക്ഷാഫലം അനിവാര്യമാണെന്ന് മനസിലാക്കുക. ജീവിത വിജയത്തിന്റെ രഹസ്യമന്ത്രം വിദ്യാഭ്യാസ മികവ് തന്നെയാണെന്നും പരീക്ഷാ ദിവസം വളരെ പ്രാധാന്യം ഏറിയതാണെന്നും ഓരോരുത്തരും തിരിച്ചറിയുക.

ആത്മവിശ്വാസം = മനോഭാവം
ആത്മവിശ്വാസമാണ് വിജയത്തിന്റെ ആണിക്കല്ല്. മനോഭാവമാണ് ജീവിത്തെ നിര്‍ണയിക്കുന്നത്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണുന്ന ഒരാള്‍ വിജയത്തിന്റെ വഴിയിലൂടെ മുന്നേറും. കൂടുതല്‍ സ്‌കോര്‍ നേടി ഉയര്‍ന്ന ഗ്രേഡോടെ എനിക്ക് വിജയിക്കാനാവും. ഞാന്‍ അതു നേടിയിയെടുക്കുകതന്നെ ചെയ്യും എന്ന നിശ്ചയദാര്‍ഢ്യമാണ് പരീക്ഷയുടെ മുന്നൊരുക്കമെന്ന നിലയ്ക്ക് ആദ്യമുണ്ടാവേണ്ടത്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണുന്ന ഒരാള്‍ വിജയത്തിന്റെ വഴിയിലൂടെ മുന്നേറും. അതുകൊണ്ടുതന്നെ ഒരു ജേതാവിന്റെ മനോഭാവമാകണം വിദ്യാര്‍ഥിയെ എപ്പോഴും നയിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago