HOME
DETAILS

ഇവര്‍ സമരരംഗത്താണ്, ഭൂപടത്തില്‍ നിന്നും മാഞ്ഞുകൊണ്ടിരുന്ന തങ്ങളുടെ നാടിനായി

  
backup
January 09 2019 | 19:01 PM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%aa%e0%b4%9f

#രാജു ശ്രീധര്‍

കൊല്ലം: 60 വര്‍ഷമായി തുടരുന്ന കരിമണല്‍ ഖനനം മൂലം ഇന്ന് ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശം. അതാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍പ്പെട്ട ആലപ്പാട്. ഒരു ഭാഗത്ത് കടലും മറുവശത്ത് കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാതയും അതിരിടുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ കഴിഞ്ഞ 70 ദിവസത്തോളമായി ഒരു സമരത്തിലാണ്. ഖനനം മൂലം കടലെടുത്ത് തങ്ങളുടെ നാട് എന്നെന്നേക്കുമായി ഇല്ലാതാകാതിരിക്കാന്‍.
ലിത്തോ മാപ്പ് അനുസരിച്ച് 1955ല്‍ 89.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമായി മാറി. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിലൂടെ ആലപ്പാടിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കിയെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്(ഐ.ആര്‍.ഇ), കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്(കെ.എം.എം.എല്‍) എന്നീ കമ്പനികളാണ് ഇവിടെ ഖനനം നടത്തുന്നത്.കരിമണലെടുപ്പ് തകൃതിയായി മുന്നേറിയതോടെ കടല്‍ കരയിലേക്ക് കയറി കിടപ്പാടം വരെ നഷ്ടമാകുന്ന സ്ഥിതിയാണിന്ന്. ആയിരക്കണക്കിന് പ്രദേശവാസികളെയാണ് ഇവിടെനിന്ന് കുടിയൊഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. അറബിക്കടലിനും ഇപ്പോഴത്തെ ദേശീയ ജലപാതയുടെ ഭാഗമായ ടി.എസ് കനാലിനും ഇടയില്‍ മൂന്നര കിലോമീറ്റര്‍ വീതി ഉണ്ടായിരുന്ന നിലവിലെ ഖന ന മേഖലയില്‍ (വെള്ളനാതുരുത്ത്) കായലും കടലും ഒന്നായി തീര്‍ന്നത് സമീപകാല ദുരന്തമാണ്.
കേന്ദ്ര വനം-പരിസ്ഥതി മന്ത്രാലയത്തിന്റെ കീഴിലുള്ള ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യന്‍ മാനേജ്‌മെന്റ് നടത്തിയ പഠനത്തില്‍ കേരള തീരത്ത് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടത് നിലവിലെ കരിമണല്‍ ഖനന മേഖലയിലാണ്. ഖനനം നടത്തുന്ന കമ്പനികള്‍ തന്നെ നിയോഗിച്ച ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കരിമണലെടുപ്പ് മൂലം അലപ്പാട് പഞ്ചായത്തിന് കനത്ത പാരിസ്ഥിതിക ആഘാതം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഖനനം മൂലം തീരദേശത്തുണ്ടായ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പല പഠന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. എല്ലാ റിപ്പോര്‍ട്ടുകളും എത്തിച്ചേരുന്നത് മണലെടുപ്പ് മൂലം തീരദേശത്ത് വരാന്‍ പോകുന്ന ഭീകരമായ ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പിലാണ്. കടലും കരയും ഒന്നായാല്‍ ഈ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുക എന്നത് വലിയ സാമൂഹ്യ പ്രശ്‌നമാകുമെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ ഉപ്പുവെള്ളം കയറി നശിക്കുകയും മറ്റ് പ്രദേശത്തെ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുകയും ചെയ്യും.
പെയിന്റ് നിര്‍മാണം മുതല്‍ അണവോര്‍ജ മേഖലയില്‍ വരെ ഉപയോഗമുള്ള കരിമണല്‍ ഖനത്തിനെതിരേ മുന്‍പ് പലതവണ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതൊന്നും കാര്യമായ ഫലങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. തുടര്‍ന്നാണ് പ്രദേശ വാസികള്‍ കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ സമരത്തിനിറങ്ങിയത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളടക്കമുള്ള ജനങ്ങള്‍ കിടപ്പാടം സംരക്ഷിക്കാനായി സമരത്തിനിറങ്ങിയിട്ടും രാഷ്ട്രീയ കക്ഷികളോ സര്‍ക്കാരോ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലാണ് വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതിന്റെ ചുവട് പിടച്ച് സോഷ്യല്‍ മീഡിയയിലും 'സേവ് ആലപ്പാട് ' എന്ന കാംപയിന്‍ സജീവമായിട്ടുണ്ട്. കൂടാതെ സിനിമാ രംഗത്തുള്ളവരും ആലപ്പാടിനായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തത്തിക്കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago