251 രൂപയ്ക്ക് സ്മാര്‍ട്ഫോണ്‍ വാഗ്ദാനം ചെയ്ത മോഹിത് ഗോയല്‍ അറസ്റ്റില്‍
ഗാസിയാബാദ്: 251 രൂപയ്ക്ക് സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത നോയിഡ അടിസ്ഥാനമായ കമ്പനിയുടെ ഡയറക്ടര്‍ മോഹിത് ഗോയല്‍ അറസ്റ്റില്‍. ഫ്രീഡം 251 എന്ന പേരിലാണ് റിങ്സ്ബെല് എന്ന കമ്പനി സ്മാര്‍ട്ഫോണ്‍ നല്‍കുമെന്നാണ് കമ്പനി പറഞ്ഞിരുന്നത്.
അയാം എന്ന കമ്പനിയുടെ ഉടമയായ അക്ഷയ് മല്‍ഹോത്ര നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരില്‍ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് ഗാസിയാബാദ് പൊലിസ് ഇന്നലെയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
2015 ഡിസംബറില്‍ മൊബൈല്‍ഫോണുകളും മറ്റ് ഉപകരണങ്ങളും നല്‍കുന്നതിനായി 30 ലക്ഷം രൂപ മോഹിത് ഗോയലിന് നല്‍കിയെന്ന് അക്ഷയ് പറഞ്ഞു. തുടര്‍ന്ന് എഗ്രിമെന്റ് എഴുതുകയും കുറച്ച് സാധനങ്ങള്‍ നല്‍കുകയും ചെയ്തെങ്കിലും നിലവാരമില്ലാത്ത ഉപകരണങ്ങളാണ് നല്‍കിയതെന്നും അക്ഷയ് പറഞ്ഞു.
കരാര്‍ പ്രകാരമുള്ള ഫോണുകള്‍ ലഭിക്കാതെ വന്നതോടെ റിംഗിംഗ് ബെല്‍സിനോട് പണം തിരികെ ചോദിച്ചു. രണ്ടു ഗഡുക്കളായി 10 ലക്ഷം രൂപ മടക്കി നല്കി. നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും നല്കി. എന്നാല്‍ ശേഷിക്കുന്ന 16 ലക്ഷത്തോളം രൂപയോ കരാര്‍ പ്രകാരം ഫോണോ നല്കാന് കമ്പനി തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."