HOME
DETAILS

വെള്ളായണി കായല്‍ നാശത്തിന്റെ വക്കില്‍

  
backup
January 10 2019 | 04:01 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%af%e0%b4%a3%e0%b4%bf-%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കോവളം: പായലും പുല്ലും പടര്‍ന്നും ജല നിരപ്പ് താഴ്ന്നും അന്ത്യശ്വാസം വലിക്കുന്ന വെള്ളായണി കായല്‍ നാശത്തിന്റെ വക്കില്‍. കായല്‍ നശിച്ചാല്‍ കുടിവെള്ളം മുട്ടുന്നത് പതിനായിരങ്ങള്‍ക്ക് .ജില്ലയിലെ ഏക ശുദ്ധജല തടാകമായ വെള്ളായണി കായലിനെ സംരക്ഷിക്കാന്‍ അടിയന്തിര നടപടിവേണമെന്ന് കായല്‍ സംരക്ഷണ സമിതി. ഇതൊന്നും അറിഞ്ഞ ഭാവം ഇല്ലാതെ അധികൃതര്‍.
ജില്ലയിലെ ഏക ശുദ്ധജല തടാകമായ വെള്ളായണിക്കായലിന്റെ അവസ്ഥയാണ് ഇത്. പതിവില്‍ നിന്ന് വ്യത്യസ്ഥമായി ജലനിരപ്പിലുണ്ടാകുന്ന കുറവാണ് ആശങ്ക ഉയര്‍ത്തുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജലനിരപ്പ് മൂന്ന് അടിയോളം താഴ്ന്നതായാണ് ജല അതോറിട്ടി ഉദ്യോഗസ്ഥരും പറയുന്നത്. ഇതോടൊപ്പം കായലിന്റെ പലഭാഗവും പായലും പുല്ലും വളര്‍ന്ന് മൂടപ്പെട്ട അവസ്ഥയിലാണ്. വെള്ളത്തിനാണെങ്കില്‍ ദുര്‍ഗന്ധവുമുണ്ട്.
കായലിലെ പായലിന്റെ മൂട് അഴുകിയാണ് വെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടാകുന്നതെന്നാണ് വിശദീകരണം. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ കടവിന്‍മൂല, പനങ്ങോട്, നെല്ലിവിള, വെണ്ണിയൂര്‍ എന്നീ വാര്‍ഡുകളില്‍ വരുന്ന ഭാഗത്തെ കായല്‍ പൂര്‍ണമായും പായലും പുല്ലും മൂടപ്പെട്ട നിലയിലാണ്. വിവിധ സ്ഥലങ്ങളിലെ ആയിരങ്ങളുടെ കുടിവെള്ള സ്രോതസില്‍ പായല്‍ അഴുകി വെള്ളം ഉപയോഗ ശൂന്യമാകുന്ന സ്ഥിതിയാണ്. ഇങ്ങനെ പായല്‍ അഴുകുന്നത് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറക്കും. ഇത് കായലിലെ ജൈവ ആവാസ വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കായലിലെ മത്സ്യ സമ്പത്ത് കുറയാനും ഇത് കാരണമാകുമെന്ന് വിദഗ്ദ്ര്‍ മുന്നറിയിപ്പും നല്‍കുന്നു.
കായലിലേക്ക് എത്തുന്ന വെള്ളത്തിന്റെ ഉറവിടങ്ങളായ നീര്‍ച്ചാലുകളില്‍ പരിസരത്തെ വയലുകളില്‍ നിന്നുള്ള രാസവളത്തിന്റെയും മറ്റും സാന്നിദ്ധ്യം കൂടുതലായതാണ് കായലില്‍ പായല്‍ മൂടാന്‍ കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് നിവേദനം നല്‍കിയിട്ടും പായല്‍ മൂടുന്നത് തടയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഇതുവരെയും പഞ്ചായത്തധികൃതര്‍ക്കായിട്ടില്ല എന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. വെള്ളായണി കായലിലെ ജലനിരപ്പ് ഓരോ വര്‍ഷവും കുറയുന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരുകാര്യം. കഴിഞ്ഞ വേനലിലാണ് ജലനിരപ്പ് ഏറ്റവും കൂടുതല്‍ താഴ്ന്നത്. വിവിധ ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട് ഏഴ് പമ്പിങ് സ്റ്റേഷനുകളാണ് കായലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായ കാക്കാമൂലയിലുള്ള പമ്പിങ് സ്റ്റേഷന്‍ വഴി മാത്രം 21 ദശലക്ഷത്തിലധികം ലിറ്റര്‍ ജലമാണ് പ്രതി ദിനം ഇവിടെ നിന്ന് പമ്പ് ചെയ്യുന്നത്. വെള്ളാര്‍, പൂങ്കുളം, പുഞ്ചക്കരി തുടങ്ങിയ കോര്‍പറേഷന്‍ വാര്‍ഡുകള്‍, വെങ്ങാനൂര്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത്, കോവളം ടൂറിസം മേഖല, വിഴിഞ്ഞം പദ്ധതി പ്രദേശം എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്നതാണ് സമഗ്ര കുടിവെള്ള പദ്ധതി. കായലിന്റെ ജലസ്രോതസായ മുപ്പതിലേറെ കനാലുകളില്‍ ഭൂരിഭാഗവും ഒഴുക്ക് നിലച്ച അവസ്ഥയിലായതും വെള്ളായണിക്കായലിന് തിരിച്ചടിയാണ്. കാക്കാമൂല, ഊക്കോട്, വെണ്ണിയൂര്‍, പാലപ്പൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നടന്ന വന്‍തോതിലുള്ള കായല്‍ കൈയേറ്റവും ഈ ശുദ്ധജല തടാകത്തിന്റെ നിലനില്പ്പിന് ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. കായല്‍ ജലം സരക്ഷിക്കുന്നതിനായി കായലില്‍ നിന്ന് എത്രമാത്രം ജലം ശേഖരിക്കാം, ഏത് അളവില്‍ ജലം കായലില്‍ നിലനിറുത്തണം എന്നിവയ്ക്കാവശ്യമായ വാട്ടര്‍ ബഡ്ജറ്റിങ്് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. അന്ന് കായല്‍ സംരക്ഷണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പരിസ്ഥിതിവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്നും ജില്ലാ പഞ്ചായത്തും മൂന്ന് വര്‍ഷമായി കായല്‍ സംരക്ഷണത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നും സംരക്ഷണ സമിതി ഭാരവാഹികളായ ആര്‍.എസ് ശ്രീകുമാറും പി.വൈ അനിലും പറഞ്ഞു. ഇക്കാര്യത്തില്‍ പഞ്ചായത്തിന് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ വാദം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago