കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസില്‍ 11 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കയ്പമംഗലം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലില്‍ മൂന്നുപീടികയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസില്‍ 11 ബി.ജെ.പി. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കാരണത്ത് ഷണ്‍മുഖന്‍ (50), പൊന്മനിക്കുടം മലയാറ്റില്‍ ജിഷാന്ദ് (33), ആറാട്ട്കടവ് കിഴക്കേടത്ത് മുരളി (47), കൂളിമുട്ടം ഊമന്‍തറ പോപ്പട്ടറാവു ശിവരാജ് പാട്ടീല്‍ (46), കയ്പമംഗലം ബീച്ച് വലിയപറമ്പില്‍ മഹേഷ് (40), കയ്പമംഗലം ചക്കന്‍ചാത്ത് സന്ദീപ് (19), കകയ്പമംഗലം പുന്നക്കച്ചാല്‍ കൊപ്രവീട്ടില്‍ സത്യാനന്ദന്‍ (45), കയ്പമംഗലം ഡോക്ടര്‍പടി അരയങ്ങാട്ടില്‍ സതീശന്‍ (57), കയ്പമംഗലം അകംപാടം തറയില്‍ സുജീഷ് (25), ഗ്രാമലക്ഷ്മി ചെമ്പാപ്പിള്ളി സുബീന്‍ (32), മാടാനിക്കുളം അന്തിക്കാട്ട് വീട്ടില്‍ സുന്ദരന്‍ (45) എന്നിവരെയാണ് കയ്പമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനുശേഷം തീരദേശത്ത് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ അപ്രഖ്യപിത ഹര്‍ത്താല്‍ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി വൈകീട്ട് ഏഴ് മണിയോടെ ദേശീയപാതയിലൂടെ നടത്തിയ പ്രകടനത്തിനിടെയാണ് കെ.എസ്.ആര്‍.ടി.സി. ബസിന് കല്ലേറുണ്ടായത്. പറവൂര്‍ ഡിപ്പോയിലെ ബസിനാണ് കല്ലേറ് കൊണ്ടത്.
കല്ലേറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നിരുന്നു. ഓട്ടം നിര്‍ത്തിയ ശേഷം ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. കയ്പമംഗലം അഡീഷണല്‍ എസ്.ഐ. വി.വി. തോമസിന്റെ നേൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ എല്ലാ പ്രതികളെയും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."