HOME
DETAILS

സിഗരറ്റ് കടം കൊടുക്കാത്ത ദേഷ്യത്തില്‍ മലയാളിയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

  
backup
January 11, 2019 | 5:07 AM

sigerett-kadam65484894894584

അബ്ദുസ്സലാം കൂടരഞ്ഞി#

റിയാദ്: സിഗരറ്റ് വാങ്ങാനെത്തിയ സഊദി പൗരന്‍ പണം പൂര്‍ണ്ണമായും നല്‍കാത്തതിനാല്‍ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മലയാളി ബഖാല ജീവനക്കാരനെ കുത്തി കൊലപ്പെടുത്തിയ സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി. 2014 മാര്‍ച്ച് 31 ന് നടന്ന ക്രൂരമായ കൊലപാതക കേസിലെ പ്രതിയെയാണ് സഊദിയില്‍ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയനാക്കിയത്. തെളിവുകള്‍ പൂര്‍ണമായും പ്രതിക്ക് എതിരാകുകയും വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവിന്റെ അനുമതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.
റിയാദില്‍ ബഖാല ജീവനക്കാരനായിരുന്ന മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബ്ദിനെയാണ് ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ സ്‌ക്വയറില്‍ വധശിക്ഷക്കിരയാക്കിയത്. മറ്റു ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനായി റൂമില്‍ പോയസമയത്ത് സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയപ്പോഴാണ് കൃത്യം നടന്നത്. പത്ത് റിയാല്‍ വിലയുള്ള സിഗരറ്റ് വാങ്ങാനായി ഏഴു റിയാല്‍ നല്‍കിയ പ്രതിയോട് സിഗരറ്റ് നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.
ഇതില്‍ പ്രകോപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയുമായി തിരിച്ചെത്തി സെയ്തലവിയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റതിനെ തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിയോടി നടു റോഡില്‍ തളര്‍ന്നു വീണ സെയ്തലവിയെ പിന്തുടര്‍ന്ന് വീണ്ടും നിരവധി തവണ കുത്തി. വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു കൊലപാതക്കേസില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ചില സ്കൂളുകൾക്ക് ശൈത്യകാല അവധിയിൽ കുറവ്; കാരണം ഇത്

uae
  •  6 days ago
No Image

ഭൂമി പണയപ്പെടുത്തി വിവാഹം നടത്തി വരൻ; ചടങ്ങുകൾക്ക് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി നവവധു

National
  •  6 days ago
No Image

പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍ 

National
  •  6 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം

uae
  •  6 days ago
No Image

വ്യക്തിഗത വായ്പകൾക്ക് 5,000 ദിർഹം ശമ്പളം നിർബന്ധമില്ല; യുഎഇ ബാങ്കുകൾ എല്ലാ താമസക്കാർക്കും വായ്പ നൽകുമോ?

uae
  •  6 days ago
No Image

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

Kerala
  •  6 days ago
No Image

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ വിശ്രമമില്ല; ആവര്‍ത്തിച്ച് സ്റ്റാലിന്‍

National
  •  6 days ago
No Image

ദുബൈയിലെ ബസുകളിൽ ഈ ഭാ​ഗത്ത് നിന്നാൽ 100 ദിർഹം പിഴ; ആർ.ടി.എയുടെ കർശന സുരക്ഷാ മുന്നറിയിപ്പ്

uae
  •  6 days ago
No Image

തേജസ് വിമാനാപകടം വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫിനിടെ; ദുരന്തത്തിന്റെ നടുക്കത്തിൽ പ്രവാസികള്‍ അടക്കമുള്ളവര്‍

uae
  •  6 days ago
No Image

അശ്രദ്ധമായ ഡ്രൈവിം​ഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

uae
  •  6 days ago