HOME
DETAILS

'ഗാന്ധിജിയെ വെറുക്കുന്നവര്‍ക്കേ ഷഹീന്‍ ബാഗില്ലാത്ത ഇന്ത്യയെ കുറിച്ച് സംസാരിക്കാനാവൂ'- അമിത് ഷായുടെ പ്രസ്താവനക്കെതിരെ ചിദംബരം

  
backup
January 27, 2020 | 7:43 AM

national-p-chidambaram-hits-out-at-amit-shah2020

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യൂ എന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗാന്ധിജിയെ വെറുക്കുന്നവര്‍ക്കാ മാത്രമേ ഷഹീന്‍ ബാഗില്ലാത്ത ഇന്ത്യയെ കുറിച്ച് സംസാരിക്കാനാവൂ- അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഷഹീന്‍ബാഗ് മുക്ത ഡല്‍ഹിക്കായാണ് ആഭ്യന്തര മന്ത്രി വോട്ടു ചോദിക്കുന്നത്. ഗാന്ധിജിയെ വെറുക്കുന്നവര്‍ക്കു മാത്രമേ ഷഹീന്‍ബാഗ് ഇല്ലാത്ത ഡല്‍ഹിക്കായി ആവശ്യപ്പെടാന്‍ കഴിയൂ. ഗാന്ധിജിയുടെ സാരാംശമാണ് ഷഹീന്‍ബാഗ്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

അഹിംസയില്‍ നിന്നും സത്യഗ്രഹത്തില്‍ നിന്നുമുള്ള മുക്തിയാണ് ഷഹീന്‍ബാഗ് മുക്തം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

'മലിനീകരണമുക്ത ഡല്‍ഹിയാണ് ഞങ്ങള്‍ക്കാവശ്യം. എല്ലാ വീടുകളിലും ശുദ്ധജലം, 24 മണിക്കൂറും വൈദ്യുതി, മികച്ച വിദ്യാഭ്യാസ സംവിധാനം, ചേരികളോ അനധികൃത കോളനികളോ ഉണ്ടാകില്ല, മികച്ച ഗതാഗത സൗകര്യം, ഗതാഗതക്കുരുക്കുകളില്ലാത്ത ലോകോത്തര നിലവാരമുള്ള റോഡുകള്‍, ഷഹീന്‍ ബാഗ് എന്നൊന്നുണ്ടാകില്ല... അങ്ങനെയൊരു ഡല്‍ഹിയാണ് ഞങ്ങള്‍ക്ക് വേണ്ടത'്. ഇതായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ബിജെപി സോഷ്യല്‍ മീഡിയ വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുഖ്യവേദിയാണ് രാജ്യതലസ്ഥാനത്തെ ഷഹീന്‍ ബാഗ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  16 minutes ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  17 minutes ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  35 minutes ago
No Image

ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍

Kerala
  •  an hour ago
No Image

സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുന്നുവെന്നും ഭാര്യയുടെ ആത്മാഭിമാനം നശിപ്പിക്കുമെന്നും ഹൈക്കോടതി

Kerala
  •  an hour ago
No Image

പി.എം ശ്രീ പദ്ധതി; പാർട്ടി നിലപാട് വിശദീകരിക്കൽ സി.പി.എമ്മിന് വെല്ലുവിളി; വെട്ടിലായി എസ്.എഫ്.ഐയും കെ.എസ്.ടി.എയും

Kerala
  •  an hour ago
No Image

'തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്...' പുതിയ സ്‌കൂളിലേക്കെന്ന് അറിയിച്ച് ഹിജാബ് വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ ഉപ്പ

Kerala
  •  an hour ago
No Image

തൊഴിലവസരം, സാമൂഹ്യക്ഷേമം; ഇൻഡ്യ സഖ്യം പ്രകടന പത്രിക പുറത്തിറക്കി

National
  •  2 hours ago
No Image

പി.എം ശ്രീ പദ്ധതി: സി.പി.ഐ പ്രതിഷേധം പതിവുപോലെ ആവിയാകും

Kerala
  •  2 hours ago
No Image

അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി; മസിലുകള്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  2 hours ago