പള്ളി വളപ്പില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കാണാതായ കീഴാറ്റിങ്ങള്‍ സ്വദേശിയുടേതെന്ന് ഉറപ്പിച്ച് പൊലിസ്
കല്ലമ്പലം: അജ്ഞാത യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ നാവായിക്കുളത്തെ പള്ളി വളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുമ്പോഴും സംഭവ ദിവസം മുതല്‍ കാണാതായ കീഴാറ്റിങ്ങള്‍ സ്വദേശി തന്നെ ആകാമെന്ന് ഉറപ്പിച്ച് പൊലിസ്.
എന്നാല്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം കണ്ട സവിന്റെ ഭാര്യ ഇത് നിഷേധിച്ചു. ഇവര്‍ പറഞ്ഞ അടയാളങ്ങളായ പല്ലിന്റെ അകല്‍ച്ചയും, നെറ്റിയിലെ മുറിവിന്റെ പാടും, ബ്ലഡ് ഗ്രൂപ്പും ഒക്കെ ശരിയാണെങ്കിലും ഇത് കാണാതായ ആളാണോയെന്ന് ഉറപ്പിക്കാന്‍ ബന്ധുക്കള്‍ക്കാകുന്നില്ല. ഇനി പൊലിസിന് ശാസ്ത്രീയ പരിശോധനകള്‍ വേണ്ടിവരും.ഡി.എന്‍.എ പരിശോധനക്ക് ബന്ധുക്കളുടെ സാമ്പിള്‍ എടുക്കും. സംഭവത്തിന് രണ്ട് ദിവസം മുന്‍പാണ് കാണാതായയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. കുടുംബവുമായി നാവായിക്കുളം ഐറ്റിന്‍ച്ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. നാവായിക്കുളം വലിയപള്ളി മുസ്‌ലിം ജുമാമസ്ജിദിന്റെ ചുറ്റുമതിലിനുള്ളിലെ കബര്‍സ്ഥാനിലാണ് കത്തികരിഞ്ഞ് വികൃതമായ നിലയില്‍ അഞജ്ഞാത യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ നാട്ടുകാര്‍ കണ്ടെത്തിയത്.
സംഭവത്തിലെ ദുരൂഹത മാറ്റാന്‍ പൊലിസ് വ്യാപക അന്വേഷണം നടത്തുന്നുണ്ട്. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാത്തത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. കല്ലമ്പലത്തോ പരിസരത്തോ മറ്റാരെയും കാണാതായ പരാതികളൊന്നും പൊലിസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞെങ്കിലും ഔദ്യോഗികമായി പൊലിസിന് റിപ്പോര്‍ട്ട് കിട്ടാന്‍ വൈകും.
റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന് ഉറപ്പിക്കനാകൂ. മൃതദേഹം കണ്ട പ്രദേശത്തെ സി.സി.ടിവി കാമറകള്‍ പൊലിസിന് പരിശോധിച്ചു വരുന്നു. കാമറ ദൃശ്യങ്ങളില്‍ നിന്ന് സംഭവത്തെപ്പറ്റി തുമ്പ് ലഭിക്കുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."