പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം
കാഞ്ഞങ്ങാട്: വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ബ്യൂറോകള്‍ക്കും മാത്രമായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് കെ.എസ്.എം.ബി.ബി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്ടെ നിര്‍ദിഷ്ട പുതിയ ബസ് സ്റ്റാന്‍ഡ് പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുക, കാഞ്ഞങ്ങാട് നടന്നു വരുന്ന കെ.എസ്.ടി.പി നേതൃത്വത്തിലുള്ള പാത നവീകരണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കുക തുടങ്ങി ആവശ്യങ്ങളും കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.
സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് കെ.സി.രാജന് അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ടി രാഘവന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു ഉണ്ണിക്കൃഷ്ണന് ചികിത്സാസഹായം വിതരണം ചെയ്തു. പി.കെ. പ്രകാശന് റിപ്പോര്‍ട്ടും കെ.കെ.നാരായണന് പ്രമേയം അവതരിപ്പിച്ചു.
ഭാരവാഹികള്‍: കെ.സി.രാജന് (പ്രസിഡന്റ്), മയ്യല് നാരായണന് (സെക്രട്ടറി), ട്രഷറര്‍ പി.പി.തങ്കമണി, കെ.എന്‍.രമണിയമ്മ (സംസ്ഥാന ഭാരവാഹി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."