HOME
DETAILS
MAL
സ്വകാര്യ തോട്ടങ്ങളിലേക്ക് പൊതുജലം ഉപയോഗിക്കുന്നതായി പരാതി
backup
February 25 2017 | 22:02 PM
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിലെ തിനപുരം നല്ലൂര് പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടുമ്പോഴും സ്വകാര്യ വ്യക്തികള്‍ തോടുകള്‍ തടഞ്ഞ് നിര്‍ത്തി ജലം പമ്പ് ചെയ്യുന്നതായി പരാതി. പൊതു ജലാശയങ്ങളില്‍ നിന്നുള്ള ജലം തോട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഉള്ളപ്പോഴാണ് സ്വകാര്യ തോട്ടം ഉടമകളുടെ ജല ചൂഷണം. പ്രദേശത്തെ മിക്കവാറും കിണറുകളും വറ്റിവരണ്ടിരിക്കുകയാണ്. ജലചൂഷണം തടയണമെന്നാവശ്യപെട്ട് നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും പരാതി നല്‍കിയിട്ടുണ്ട്. തോട്ടത്തിനകത്ത് നിര്‍മിച്ച കുളങ്ങളിലേക്ക് തോടുകളില്‍ നിന്നും പൈപ്പ് സ്ഥാപിച്ചാണ് ജലം എടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."